തിരുവനന്തപുരം: വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാൻ ശുപാർശ. ഗാർഹിക ഉപഭോക്താക്കൾക്ക് ലീറ്ററിന് ഒരു പൈസ വർധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിർദേശം. ഗാർഹികേതര, വ്യവസായ കണക‍്ഷനുകൾക്കും നിരക്കു വർധിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വർധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു നൽകിയ ശുപാർശയിൽ പറയുന്നു. അതേസമയം, സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക