ചെങ്ങന്നൂർ: അനാരോഗ്യകരമായ ഭക്ഷണക്രമവും അതുമൂലം ഉണ്ടാകുന്ന അമിതവണ്ണവും ഇന്ന് കൗമാരക്കാരും, ചെറുപ്പക്കാരും നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇത്തരം വെല്ലുവിളികൾ ഒഴിവാക്കി ആരോഗ്യം പടുത്തുയർത്താൻ സഹായകരമാകുന്ന സംവിധാനമാണ് ഒബിസിറ്റി ക്ലിനിക്കുകൾ. മധ്യതിരിവിതാംകൂറിലെ മികച്ച സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലായ ഡോക്ടർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അത്യാധുനിക നിലവാരത്തിലുള്ള ഒബിസിറ്റി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. അമിതവണ്ണം നിയന്ത്രിക്കാനുള്ള ഒബീസിറ്റി ആൻഡ് മെറ്റബോളിക് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം നാദിർഷ നിർവഹിച്ചു.

അമിത വണ്ണത്തിനെതിരെയും ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുമുള്ള കെ എം സി ആശുപത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ ഭാഗമാകുമെന്നു അദ്ദേഹം പറഞ്ഞു. കെ എം സി ആശുപത്രിയുടെ ആരോഗ്യ സംരക്ഷണ പദ്ധതികൾ സിനിമ കലാകാരന്മാരുടെ സംഘടനകളുമായി ചേർന്ന് വിവിധ പ്രചാരണ പരിപാടികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിങ് ഡയറക്ടർ റവ. ഫാ . ഡോ. അലക്സാണ്ടർ കൂടാരത്തിൽ അറിയിച്ചു. പ്രചരണ പരിപാടികളുടെ ഭാഗമായ ഇൻഫ്ലുൻസർ പ്രിവിലേജ് കാർഡ് അദ്ദേഹം നാദിർഷയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. ബാരിയാട്രിക് സർജറി വിഭാഗത്തിൽ അമിത വണ്ണം കുറയ്ക്കുവാനുള്ള ശസ്‌ത്രക്രിയകൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള സജ്ജീകരണങ്ങൾ ആണൊരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിനിമലി & ലാപറോസ്കോപ്പിക് സർജറി വിഭാഗം കൺസൽട്ടന്റ് ഡോ. ഫാരിഷ് ഷംസുദീൻ ബോധവത്കരണ സെമിനാർ നയിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ . നവീൻ പിള്ള, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സെബി പൗലോസ്, അലക്സ് കോട്ടയം, ഡോക്ടേഴ്സ്, സ്റ്റാഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒബിസിറ്റി ക്ലിനിക് ഒരുക്കുന്ന സേവനങ്ങളെ കുറിച്ച് അറിയുവാനും മറ്റു വിശദാംശങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ:…..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക