ടൊവിനോ തോമസ്, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ജീന്‍ പോള്‍ ലാല്‍ ഒരുക്കിയ ‘നടികര്‍’ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 40 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചത്. ആദ്യ ദിനം 1.35 കോടി രൂപ ചിത്രം നേടിയെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കര്‍ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നല്ല പ്രതികരണങ്ങളും കളക്ഷനും നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബോക്‌സ് ഓഫീസില്‍ കാര്യമായ അനക്കമൊന്നും ഉണ്ടായില്ല. അഞ്ചാം ദിനം 28 ലക്ഷം രൂപയും, ആറാം ദിനം 32 ലക്ഷ രൂപയും മാത്രമാണ് ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ നിന്ന് നടികര്‍ സ്വന്തമാക്കിയത് വെറും 3.79 കോടി രൂപയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൗബിന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, അനൂപ് മേനോന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ എത്തിയിട്ടുണ്ട്.മൈത്രി മൂവി മെക്കേഴ്സ്, നവീന്‍ യര്‍നേനി, വൈ. രവി ശങ്കര്‍ എന്നിവര്‍ ഭാഗമാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മച്ചത്. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചന്ദു സലിംകുമാര്‍, ഇന്ദ്രന്‍സ്, മധുപാല്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക