തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. നവംബര്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോ​​ഗത്തില്‍ തീരുമാനമായി. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങളും അതിനായുള്ള മാര്‍​ഗ നിര്‍ദ്ദേശം പുറത്തിറക്കുന്നതും സംബന്ധിച്ച്‌ തീരുമാനം ഉടന്‍ എടുക്കും.നേരത്തെ തന്നെ സ്കൂളുകള്‍ തുറക്കണമെന്ന ധാരണയുണ്ടായിരുന്നു. വിദ​ഗ്ധരുമായി സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായി.

ഒക്ടോബര്‍ നാല് മുതല്‍ കോളജുകളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കും. ഒപ്പം പ്ലസ് വണ്‍ പരീക്ഷയ്ക്കുണ്ടായിരുന്ന തടസവും ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താന്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ഉടന്‍ പ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ വിതരണവും ഏതാണ്ട് ആ സമയത്തേക്ക് ലക്ഷ്യം കാണും. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നവംബര്‍ ഒന്നിന് മുന്‍പ് നല്‍കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നിലവില്‍ ഒന്നാം ഡോസ് എടുത്തവരുടെ എണ്ണം 80 ശതമാനത്തിന് മുകളിലാണ് ഇപ്പോള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക