ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ മുൻനിര പ്രവര്‍ത്തകനും മാനേജിംഗ് കമ്മിറ്റിയംഗവുമായ ജോസ് വര്‍ഗീസിനെ (ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍) ഫോമ നാഷണല്‍ കമ്മിറ്റി അംഗമായി നാമനിര്‍ദേശം ചെയ്യ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജെമിനി തോമസ്, സെക്രട്ടറി ഷീനു ജെയിംസ് എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. ചിട്ടയായ പ്രവര്‍ത്തനവും, മികച്ച സംഘടനാപാടവവും കൈമുതലായുള്ള ജോസ് വര്‍ഗീസിന്റെ സാന്നിധ്യവും നേതൃത്വവും ഫോമയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉപയുക്തമാകുമെന്നതില്‍ സംശയമില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സ്റ്റാറ്റന്‍ഐലന്റിലെ സാമൂഹ്യ, സംസ്‌കാരിക, കലാ, കായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസ് വര്‍ഗീസ് സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, പിക്‌നിക്ക്- ടൂര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഫണ്ട് റൈസിംഗ് പരിപാടികളുടെ നായകന്‍ തുടങ്ങിയ നിലകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. മികച്ച ഗായകനും, പിയാനിസ്റ്റും, സംഗീത മേഖലകളില്‍ നിറസാന്നിധ്യവുമായ അദ്ദേഹം എക്യൂമെനിക്കല്‍ ക്വയറിന്റെ സാരഥിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ദേവാലയത്തിലെ ക്വയര്‍ മാസ്റ്റര്‍ കൂടിയായ അദ്ദേഹം ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലും ഇതതര ബിസിനസ് രംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. കുടുംബ സമേതം സ്റ്റാറ്റന്‍ഐലന്റില്‍ താമസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റെടുക്കുന്ന ഏതു ചുമതലയും അര്‍പ്പണബോധത്തോടെ വിജയകരമായി പൂര്‍ത്തീകരിക്കുന്ന ജോസ് വര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഫോമയെന്ന മഹാ പ്രസ്ഥാനത്തെ ഉന്നതിയിലേക്ക് നയിക്കുമെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് യുവജനങ്ങളുടേയും വിവിധ തുറകളില്‍പ്പെട്ടവരുടേയും സാന്നിധ്യമുള്ള മഹാ പ്രസ്ഥാനമായി സംഘടനയെ മാറ്റുവാന്‍ ഉപകരിക്കുമെന്നും ഭാരവാഹികൾ പ്രസ്താവിച്ചു. സ്റ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റേയും പിന്തുണയും പ്രോത്സാഹനവും ജോസ് വര്‍ഗീസിനും അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായിരിക്കും എന്ന പ്രതീക്ഷയും ഫോമ ഭാരവാഹികൾ പങ്കുവെച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക