ചരിത്രത്തിലേക്ക് ഓടിക്കയറിയ രാജ്യത്തെ ആദ്യ കൂട്ടിനഗ്നയോട്ടത്തിന് ഇന്നലെ അമ്ബതുവയസ്സ്. 1974-ല്‍ ലോക വിഡ്ഢിദിനത്തിലെ സായാഹ്നത്തില്‍ തിരക്കേറിയ എറണാകുളം ബ്രോഡ്‌വേയിലൂടെയാണ് എറണാകുളം ലോ കോളേജിലെ നാല് വിദ്യാർഥികള്‍ തു ണിയില്ലാതെ ഓടിയത്. ഞെട്ടി ക്കുന്ന വാർത്ത സൃഷ്ടിക്കല്‍ മാ ത്രമായിരുന്നു ആ സാഹസത്തി പിന്നിലെങ്കിലും പൊതുസ്ഥലത്തെ ആദ്യ കുട്ടനഗ്നയോട്ടമായി അത് ചരിത്രത്തിലിടംനേടി.
രാത്രി സുഭാഷ് ബോസ്സ് പാർക്കിലൂടെ ഓടാനായിരുന്നു ആദ്യപദ്ധതി. അതില്‍ സാഹസം പോരെന്നതിനാല്‍ ഓട്ടം പകലാക്കി. അതും നഗരത്തിലെ തിരക്കേറിയ ബ്രോഡ്‌വേയിലൂടെ വേണമെന്ന് കോളേജ് ഹോസ്‌റ്റലിലെ കൂടിയാലോചനയില്‍ തീരുമാനമായി. ഏപ്രില്‍ ആറിന് ബ്രോഡ്‌വേയിലെ ജന ത്തിരക്കിനിടയില്‍ നാല് യുവാക്കള്‍ പൂർണനഗ്നരായി പിറന്നു. ജനം കണ്ണുമിഴിച്ചുനില്‍ക്കെ നാലാളും ഓടി ദൂരെ കാത്തുകിടന്ന കാറില്‍ കയറി.
സംഭവം മുൻകൂട്ടി അറിഞ്ഞ കൃഷ്ണൻനായർ സ്റ്റുഡിയോയിലെ ജനാർദ്നൻ എന്ന ഫോട്ടോഗ്രാഫറുടെ കാമറ ചരിത്രത്തിലേക്ക് മിന്നല്‍ പായിച്ചെങ്കിലും ദൃശ്യം ഒപ്പാനായില്ല. കാറില്‍ക്കയറിപ്പോയ യുവാക്കള്‍ അല്‍പ്പസമയത്തിനുശേഷം ബോട്ട്ജെട്ടിക്കടുത്ത് ഓർ ത്തഡോക്സ് പള്ളിക്കുസമീപത്തെ വഴിയിലൂടെ വീണ്ടും നഗ്നരായി ഇറങ്ങിയോടി.ഓട്ടക്കാരു ടെ പിന്നിലായിപ്പോയെങ്കിലും ജനാർദനൻ ദൃശ്യം പകർത്തി.
ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാർത്തയായും ചിത്രമായും എഡിറ്റോറിയലായും നഗ്നയോട്ടം ഇടംപിടിച്ചു. ‘when cochin gets too hot എന്നായിരുന്നു ഇലസ്ട്രേറ്റഡ് ഇന്ത്യ വീക്കിലിയില്‍ ചിത്രത്തിന്റെ അടിക്കുറിപ്പ്.നഗ്നരായി ഓടിയ നാലുപേരുടെയും വിവരങ്ങള്‍ ഇന്നും പൊ തുജനത്തിന് അജ്ഞാതം. കോളേജില്‍നിന്ന് ശിക്ഷാനടപടി ഉണ്ടാകാതിരുന്നതിനാല്‍ നാലാളും നിയമബിരുദമെടുത്തു. ഇതിൽ ഒരാൾ അഭിഭാഷകവൃത്തി തുടർന്നു. ഇവരിൽ ഒരാളൊഴികെ എല്ലാവരും ജീവിച്ചിരിപ്പുണ്ട്.
നഗ്നയോട്ടത്തിന്റെ ഒന്നാംവാർഷികവുംലോ കോളേജ് വിദ്യാർഥികള്‍ ആഘോഷമാക്കി. നഗ്നയോട്ടം ആവർത്തിക്കുമെന്ന് മുൻകൂർ നോട്ടീസ് അച്ചടിച്ചിറക്കി. ജില്ലാ പൊലീസ് മേധാവി കെ ചന്ദ്രശേ ഖരനും കലക്ടർ ഉപ്പിലിയപ്പനും വൻ പൊലീസ് സന്നാഹമൊരുക്കി ബ്രോഡ്‌വേയില്‍ കാത്തുനിന്നു. വഴിക്കിരുപുറവും ജനങ്ങളും. ലോ കോളേജില്‍നിന്ന് ആർപ്പുവിളിയും ആരവവുമുയർന്നു. തൊട്ടുപിന്നാലെ ഏതാനും കൊ ച്ചുകുട്ടികളെ ഉടുതുണിയില്ലാതെ ആള്‍ക്കൂട്ടത്തിലൂടെ ആട്ടിത്തെളിച്ച് വിദ്യാർഥിക്കൂട്ടം കടന്നുപോയി. അതിന് നേതൃത്വം നല്‍കിയ രണ്ടുപേരില്‍ ഒരാള്‍, പിന്നീട് എറണാകുളം ജില്ലാ കലക്ടറായ അന്തരിച്ച കെ ആർ വിശ്വംഭരനാ ണ്. മറ്റൊരാള്‍ സിനിമാതാരം മമ്മൂട്ടിയും)