ഒരാളെ പോലെ ഏഴുപേരുണ്ടാകും എന്നാണ് പലരു പറയാറുള്ളത്. അത്തരത്തില്‍ ആളുകളെ കണ്ടെത്തിയതായും നിരവധി വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. പലപ്പോഴും സിനിമ താരങ്ങളെ പോലെ ഉള്ളവരെ കണ്ടെത്തിയതായിട്ടാണ് വാര്‍ത്തകള്‍ വൈറലാകാറുള്ളത്. മുമ്ബ് മലയാളി നടന്മാരായ പൃഥിരാജിനും ദുല്‍ഖര്‍ സല്‍മാനും അപരന്മാരെ കണ്ടെത്തിയിരുന്നു. സാമൂഹികമാധ്യമത്തിലൂടെയാണ് ഇത്തരക്കാര്‍ വേഗത്തില്‍ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ അപരയെയാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. സെലസ്റ്റി ബെയ്‌റാഗെയ് എന്ന യുവതിയുടെ വീഡിയോ ആണ് ട്രെന്‍ഡിങ് ആയിരിക്കുന്നത്. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ദില്‍ തോ പാഗല്‍ ഹേ എന്ന ചിത്രത്തിലെ പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ആലിയ ഭട്ട് പ്രധാന കഥാപാത്രമായി എത്തിയ ഗംഗുബായി കത്തിയവാഡി എന്ന ചിത്രത്തിലെ ആലിലയുടെ രൂപത്തിലാണ് ഇതില്‍ സെലസ്റ്റി പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തില്‍ ആലിയ ധരിച്ചപോലുള്ള വെളുപ്പില്‍ പിങ്ക് നിറമുള്ള പൂക്കളോട് കൂടിയ സാരിയാണ് വീഡിയോയില്‍ സെലസ്റ്റി ഉടുത്തിരിക്കുന്നത്. കൂടാതെ, ജിമിക്കി കമ്മലും പൊട്ടും കുത്തിയിരിക്കുന്നു. ഒപ്പം കറുത്ത കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്.

സെലസ്റ്റിയെ കാണാന്‍ ആലിയ ഭട്ടിനെപ്പോലെ തന്നെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. നടിയുടെ ആരാധകരും രൂപസാദൃശ്യത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. ആലിയ ഭട്ട് 2 എന്ന് വീഡിയോയ്ക്ക് ഒരാള്‍ കമന്റ് നല്‍കി. മൂന്ന് ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്.അസം സ്വദേശിനിയായ സെലസ്റ്റി സാമൂഹികമാധ്യമത്തില്‍ ഏറെ സജീവമായ ഒരാളാണ്. രാജസ്ഥാനിലെ ഒരു തെരുവില്‍ നിന്ന് പകര്‍ത്തിയ ഇവരുടെ ഒരു വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക