വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന ചിലര്‍ അവയ്ക്കു വേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ മടിയില്ലാത്തവരാണ്. പ്രത്യേകിച്ചും നായപ്രേമികള്‍. 20 കോടി രൂപ മുടക്കി ഒരു നായയെ സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവിലെ കെന്നല്‍ ക്ലബ് ഉടമയായ സതീഷ്. ഒന്നര വയസുള്ള കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായ്ക്കുട്ടിയെയാണ് സതീഷ് ആറു മാസം മുന്‍പ് ഹൈദരാബാദില്‍ നിന്നും കൊണ്ടുവന്നത്.

റഷ്യ, തുര്‍ക്കി, അര്‍മേനിയ, സര്‍ക്കാസിയ, ജോര്‍ജിയ എന്നിവിടങ്ങളിലാണ് സാധാരണ കാവല്‍ നായയായി അറിയപ്പെടുന്ന കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് കാണപ്പെടുന്നത്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപൂര്‍വ ഇനമാണ് ഇത്. വളരെ ശക്തരും ബുദ്ധിശക്തിയുള്ളവരുമാണ് ഈ നായകള്‍. 10-12 വര്‍ഷമാണ് ഇവയുടെ ആയുസ്. അമേരിക്കന്‍ കെന്നല്‍ ക്ലബിന്‍റെ അഭിപ്രായത്തില്‍, അതിക്രമിച്ചു കടക്കുന്നവരില്‍ നിന്ന് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും ചെന്നായ്ക്കള്‍, കൊയോട്ടുകള്‍ തുടങ്ങിയ വലുതും ചെറുതുമായ വേട്ടക്കാരില്‍ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നതിനും മറ്റ് പല ചുമതലകള്‍ക്കും കൊഷ്യന്‍ ഇടയന്മാര്‍ നൂറ്റാണ്ടുകളായി ഈ നായകളെ ഉപയോഗിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊറിയന്‍ ദോസ മാസ്റ്റിഫുകള്‍ എന്ന ഇനത്തില്‍ പെട്ട നായയെ 1 കോടി കൊടുത്താണ് നേരത്തെ സതീഷ് വാങ്ങിയത്. അലാസ്കന്‍ മലമുട്ട്- 8 കോടി, ടിബറ്റന്‍ മാസ്റ്റിഫ് 10 കോടി..സതീഷ് നായകളെ വാങ്ങിയതിന്‍റെ കണക്കാണിത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ബ്രീഡറില്‍ നിന്ന് വാങ്ങിയ 20 കോടി രൂപ വിലയുള്ള നായയ്ക്ക് “കാഡബോം ഹെയ്ഡര്‍” എന്നാണ് സതീഷ് പേരിട്ടത്. അടുത്തിടെ ട്രിവാന്‍ഡ്രം കെന്നല്‍ ക്ലബ്ബ് ഇവന്റിലും ക്രൗണ്‍ ക്ലാസിക് ഡോഗ് ഷോയിലും പങ്കെടുത്ത കാഡബോം ഹെയ്‌ഡര്‍ 32 മെഡലുകള്‍ നേടിയിരുന്നു.കാഡബോംസ് കെന്നല്‍സിന്‍റെ ഉടമയും ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സതീഷ്, വിലകൂടിയതും അപൂര്‍വവുമായ നായ ഇനങ്ങളെ വാങ്ങുന്നയാളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക