സ്‌ത്രീകളും പുരുഷനും പരസ്‌പരാകര്‍ഷണമുണ്ടാകുന്നത് പ്രകൃതി നിയമമാണ്. ഒരു സ്‌ത്രീ പുരുഷന്റെ പെരുമാ‌റ്റവും അവന്‍ തന്നെ എത്ര വിലവയ്‌ക്കുന്നു എന്നെല്ലാമാണ് പരിശോധിക്കുക. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമാണ് ഒരു പുരുഷന്‍ തന്റെ ഇണയില്‍ തേടുക.

ഒരു സ്‌ത്രീയില്‍ പുരുഷന് ആകര്‍ഷണമുണ്ടാക്കുന്ന ഏറ്റവും ആദ്യ ഘടകം മനോഹരമായ ചിരിയാണ്. സ്‌ത്രീയുടെ മുഖത്തെ നല്ലൊരു ചിരി ഏതൊരു പുരുഷനിലും ആകര്‍ഷണമുണ്ടാക്കാമെന്നാണ് ഗവേഷകര്‍ പഠനത്തിലൂടെ മനസിലാക്കുന്നത്. മറ്റൊരു ഘടകം കണ്ണുകളാണ്. ഭംഗിയേറിയ വിടര്‍ന്ന കണ്ണുകള്‍ പലതരം വികാരങ്ങളെ, ഭാവങ്ങളെ വാക്കുകളിലൂടെയല്ലാതെ തന്നെ കൈമാറുന്നുണ്ട്. ഇത് പുരുഷനെ പെട്ടെന്ന് ആകര്‍ഷിക്കും. നോട്ടവും കണ്ണിലെ ഭാവവും പുരുഷനെ ആകര്‍ഷിക്കാനും വികര്‍ഷിക്കാനും ഒരുപോലെ കാരണമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശാരീരിക ഘടനയാണ് മൂന്നാം ഘടകം. താനുമായി യോജിക്കുന്ന ശാരീരിക ഘടനയാണോ സ്‌ത്രീയ്‌ക്കുള‌ളതെന്ന് പുരുഷന്‍ ഗഹനമായി നിരീക്ഷിക്കും. ഇവ ആകര്‍ഷണം തോന്നുന്നത് പരമ പ്രധാനമാണ്. അതുപോലെയാണ് വേഷവിധാനം. വസ്‌ത്രവും ആഭരണവും മുഖസൗന്ദര്യത്തിനായി ചെയ്യുന്ന പൊടിക്കൈകളുമെല്ലാം സ്‌ത്രീകള്‍ക്ക് യോജിക്കുമോ എന്ന് പുരുഷന്‍ കണക്കുകൂട്ടും. ഇത് നന്നായി യോജിക്കുന്നവരില്‍ അവര്‍ വളരെ പെട്ടെന്ന് അടുക്കും.

സ്ത്രീകളുടെ സൗഹൃദങ്ങളും പുരുഷന്‍ സസൂക്ഷ്‌മം നിരീക്ഷിക്കും. അതിന്റെ പേരില്‍ അഭിപ്രായം അവര്‍ സ്വരൂപിക്കും. മാത്രമല്ല അവരില്‍ തൃപ്‌തി വരുത്തുന്ന സൗഹൃദങ്ങള്‍ പുരുഷന്റെ ഇഷ്‌ടം വര്‍ദ്ധിപ്പിക്കും. മറ്റൊന്ന് സൗഹൃദങ്ങളിലും പെരുമാ‌റ്റത്തിലും സ്‌ത്രീ കാണിക്കുന്ന ആത്മവിശ്വാസമാണ്. ഇത് വളരെ പ്രധാന ഘടകമാണ്. ആത്മവിശ്വാസമുള‌ള സ്‌ത്രീകളെ ഏതൊരു പുരുഷനും വളരെവേഗം മാനിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക