കോഴിക്കോട്: നഗരത്തില്‍ വയനാട് റോഡില്‍ നടക്കാവ് ഭാഗത്തെ പഴയ ഇന്ധന ഡിപ്പോയിലെ ടാങ്ക് പൊളിക്കുന്നതിനിടയില്‍ തീപ്പിടിത്തം.

ആദ്യകാല ബസ് സര്‍വീസായ കാലിക്കറ്റ് വയനാട് മോട്ടോര്‍ സര്‍വീസിന്റെ ഡിപ്പോയിലാണ് സംഭവം. പുതിയ ഫ്‌ളാറ്റ് നിര്‍മ്മാണം തുടങ്ങുന്നതിന്റെ ഭാഗമായി മണ്ണിനടിയിലെ ടാങ്ക് പൊളിക്കാനുള്ള ശ്രമത്തിനിടെ പൊടുന്നനെ തീപ്പിടിക്കുകയായിരുന്നു. ഏറെ ഉയരത്തില്‍ പുക ഉയര്‍ന്നതോടെ പരിസരത്തുള്ളവരാകെ ആശങ്കയിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വയനാട് റോഡിലൂടെ പോവുകയായിരുന്ന മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ പൊലീസ് സംഘം ഉടനെ നിറുത്തി ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു.വൈകാതെ അഗ്‌നി രക്ഷാസേനാംഗങ്ങളെത്തി തീയണച്ചു. ആളപായമില്ല.

റോഡിന്റെ എതിര്‍വശത്ത് പെട്രോള്‍ ബങ്കുണ്ടെന്നതാണ് ഏറെ ആശങ്കയ്ക്കിടയാക്കിയത്.പഴയ ഡിപ്പോയുടെ ആളൊഴിഞ്ഞ സ്ഥലത്ത് ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിയിടുന്നത് പതിവാണ്. സംഭവസമയത്തും ഒരു ബസ്സുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക