പതിവായുള‌ള ലൈംഗികബന്ധത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ? ശാരീരികമായ ബന്ധത്തിന് ചില സൂപ്പര്‍ പവറുകളുണ്ട് അത് നമ്മുടെ ആരോഗ്യപൂര്‍ണമായ ജീവിതത്തിന് വളരെയധികം സഹായിക്കും.സ്‌ട്രെസ് കുറയ്‌ക്കാനും അര്‍ബുദ രോഗ സാദ്ധ്യത പരിമിതപ്പെടുത്താനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനുമെല്ലാം നല്ല ലൈംഗികബന്ധത്തിലൂടെസാധിക്കും. അതുവഴി നമ്മുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കും. നല്ല ലൈംഗികബന്ധത്തിന്റെ ഗുണങ്ങള്‍ ഇവയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

  • 1. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
  • ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ശാരീരികബന്ധത്തില്‍ പങ്കാളികള്‍ ഏര്‍പ്പെട്ടാല്‍ അത് പ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിലൂടെ ഇത്തരം ബന്ധമില്ലാത്തവരെക്കാള്‍ 30 ശതമാനത്തോളം ആന്റിബോഡി വര്‍ദ്ധനയുണ്ടാകുന്നു.സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ പറയുന്നതനുസരിച്ച്‌ ലൈംഗികമായി സജീവമായവര്‍ക്ക് അതല്ലാത്തവരെക്കാള്‍ പകര്‍ച്ചാവ്യാധികളെ നേരിടേണ്ടിവരും. എന്നാല്‍ അവരിലെ ഉയര്‍ന്ന പ്രതിരോധശേഷി പനി പോലെയുള‌ള രോഗങ്ങളില്‍നിന്നും സംരക്ഷിക്കും.
  • 2ഹൃദയത്തിനുമുണ്ട് ഗുണങ്ങള്‍
  • നല്ല ഹൃദയാരോഗ്യത്തിന് ആഴ്‌ചയില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ വ്യായാമം ആവശ്യമാണ്. തീവ്രമായ വ്യായാമം പോലെയാണ് ഹൃദയത്തിന് നല്ല ലൈംഗികബന്ധം. ശാരീരികബന്ധത്തില്‍ ഹൃദയമിടിപ്പിന്റെ വേഗം വര്‍ദ്ധിക്കും.ഇത്തരത്തില്‍ ഏ‌റ്റവുമധികം ഗുണം ലഭിക്കുക പുരുഷന്മാര്‍ക്കാണെന്ന് പഠനങ്ങള്‍ പറയുന്നു.
  • 3. രക്തസമ്മര്‍ദ്ദത്തെ കുറയ്‌ക്കുന്നു
  • മുതിര്‍ന്നവരില്‍ മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് അമിത രക്തസമ്മര്‍ദ്ദം. എന്നാല്‍ ആഴ്‌ചയില്‍ രണ്ട്തവണയെങ്കിലും ലൈംഗികബന്ധം സ്‌ത്രീകളില്‍ പ്രധാനമായും രക്തസമ്മര്‍ദ്ദം കുറയാനും അതുവഴി ഹൃദയാഘാതം. പക്ഷാഘാതം എന്നിവയ്‌ക്കുള‌ള സാദ്ധ്യത ഇല്ലാതാക്കുന്നു.
  • 4.വേദനസംഹാരിയായ ശാരീരികബന്ധം
  • മൈഗ്രേന്‍, മറ്റ് ഉപദ്രവകാരികളായ തലവേദനകളില്‍ നിന്ന് മികച്ച ലൈംഗികബന്ധം ആശ്വാസം നല്‍കും. 60 ശതമാനത്തോളം മൈഗ്രെയിന്‍ ബാധിതര്‍ക്ക് നല്ല ശാരീരികബന്ധമുണ്ടാകുമ്ബോള്‍ രോഗസാദ്ധ്യത കുറയുന്നതായാണ് ജര്‍മ്മനിയിലെ ആരോഗ്യവിദഗദ്ധര്‍ കണ്ടെത്തിയത്. ഇതിന് കാരണം ശരീരബന്ധമുണ്ടാകുമ്ബോള്‍ എന്റോമോര്‍ഫിന്‍ എന്ന വേദനസംഹാരി ഹോര്‍മോണുണ്ടാകുന്നു. ഇതുവഴി നല്ല ആശ്വാസം കൂടുതല്‍ സ്‌ത്രീകളിലാണ് കണ്ടെത്തിയത്.
  • 5. നല്ല ഉറക്കം ലഭിക്കുന്നു
  • ഉറക്കത്തില്‍ പ്രശ്‌നമുള‌ളവരില്‍ നല്ല ശാരീരിക ബന്ധമുണ്ടാകുമ്ബോള്‍ നല്ല ഉറക്കം ലഭിക്കുകയും അവരുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയുെ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ബന്ധത്തിനിടെ ഓക്‌സിടോസിന്‍, ഡോപാമിന്‍, എന്റോര്‍ഫിന്‍ എന്നിവയുണ്ടാകുന്നുണ്ട്. ഇവയെല്ലാം നല്ല ഉറക്കത്തിന് സഹായിക്കുന്നവയാണ്. ഇത്തരത്തില്‍ മികച്ച രീതിയില്‍ സ്‌ട്രെസിനെ കീഴ്‌പ്പെടുത്തി ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മികച്ച ശാരീരീക ബന്ധം വഴി പങ്കാളികള്‍ക്ക് കഴിയും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക