100, 200, 500 രൂപ നോട്ടുകള്‍ പലയിടങ്ങളിലായി ഒളിപ്പിച്ചുവെക്കും. സ്ഥലം കണ്ടെത്തി ആദ്യം എത്തുന്നവർക്ക് ആ പണം സ്വന്തമാക്കാം. ഇതാണ് ക്യാഷ് ഹണ്ട് ചലഞ്ച്. ഈ ചലഞ്ചാണിപ്പോള്‍ ഇൻസ്റ്റാഗ്രാമില്‍ വൈറല്‍. ദിവസങ്ങള്‍ക്ക് മുമ്ബ് ക്യാഷ് ഹണ്ട് കൊച്ചി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് കേരളത്തില്‍ ഈ ചലഞ്ച് ആദ്യം തുടങ്ങിയത്. സംഭവം കേറിയങ്ങ് ക്ലിക്കായതോടെ കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, പാലക്കാട് തുടങ്ങിയ ജില്ലകളിലും ഇപ്പോള്‍ ഇത്തരം ഇൻസ്റ്റാഗ്രാം പേജുകളുണ്ട്.

സ്വന്തം മുഖമോ ഐഡന്റിന്റിയോ വെളിപ്പെടുത്താതെയാണ് ഈ സംഘങ്ങള്‍ ചലഞ്ച് നടത്തുന്നത്. വിദേശ രാജ്യങ്ങളില്‍ വ്യാപകമായി നടക്കുന്ന ക്യാഷ് ഹണ്ട് ചലഞ്ചുകള്‍ക്ക് ചുവടുപിടിച്ചാണ് കേരളത്തിലും ഇത് തരംഗമാകുന്നത്. ഇത്തരത്തില്‍ പണം കൈമാറുന്നത് നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ക്യാഷ് ഹണ്ട് ചലഞ്ചിന്റെ പേരില്‍ നിലവില്‍ കേരളത്തിലെവിടെയും പരാതികള്‍ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവം വൈറലായതോടെ ക്യാഷ് ഹണ്ട് എന്ന പേരില്‍ കുറേ വ്യാജ അക്കൗണ്ടുകളും തലപൊക്കിവന്നിട്ടുണ്ട്. അതിനാല്‍ പറ്റിക്കപ്പെടാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവും നന്നാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്യാഷ് ഹണ്ട് കോഴിക്കോട് എന്ന പേജിന് പിന്നില്‍ എംബിബിഎസ്, എല്‍എല്‍ബി വിദ്യാർഥികളായ രണ്ട് സുഹൃത്തുക്കളാണ്. എങ്ങനെയാണ് ഇത്തരമൊരു ചലഞ്ചിലേക്കെത്തിയതെന്ന് അവർ തന്നെ പറയുന്ന. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക