അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച്‌ കോണ്‍ഗ്രസ്. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ആര്‍എസ്‌എസ്-ബിജെപി നീക്കമാണെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

”നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ജനങ്ങള്‍ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. മതം വ്യക്തിപരമായ ഒരു കാര്യമാണ്. എന്നാല്‍ ദീര്‍ഘകാലമായി ഒരു രാഷ്ട്രീയ പദ്ധതിയായാണ് ബിജെപിയും ആര്‍എസ്‌എസും അയോധ്യ ക്ഷേത്രത്തെ കാണുന്നത്. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ആര്‍എസ്‌എസ്-ബിജെപി നീക്കമാണ്. 2019ലെ സുപ്രീം കോടതി വിധി അംഗീകരിച്ചും രാജ്യത്ത് ശ്രീരാമനെ ആരാധിക്കുന്ന ദശലക്ഷക്കണക്കിന് പേരുടെ വികാരത്തെ ബഹുമാനിച്ചുകൊണ്ടും മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആധരപൂര്‍വം നിരസിക്കുന്നു,” പ്രസ്താവനയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി 22ന് നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് കഴിഞ്ഞ മാസമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്‌ വ്യത്യസ്തമായ നിലപാട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക