കേരളത്തിലെ ആയിരം ബിജെപി നേതാക്കള്‍ക്ക് കഴിയാത്തതാണ് പി സി ജോർജ് ഒറ്റയ്ക്ക് ചെയ്തത്. പി സി ജോര്‍ജ്ജിനെ പോലൊരു നേതാവ് കേരളത്തില്‍ ബിജെപിക്ക് ഇല്ലാത്തതാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പതിറ്റാണ്ടുകളോളം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും സ്വന്തം ജീവനില്‍ പോലും ഭയമില്ലാതെ നിലപാടെടുക്കയും ചെയ്യുന്ന പി സി ജോര്‍ജ്ജിനെയാണ് ബിജെപി നേതൃത്വം ഒപ്പം നിര്‍ത്തേണ്ടത്.

മിസോറാമിലോ ഛത്തീസ്​ഗഡിലോ ​ഗവര്‍ണറാക്കാനല്ല പി സി ജോര്‍ജ്ജിനെ ഉപയോ​ഗിക്കേണ്ടത്. കേരളത്തിലെ സമാധാനപ്രിയരായ ജനങ്ങളുടെ നേതാവും പ്രതിനിധിയും ഭരണകര്‍ത്താവുമാകാനുള്ള ഉത്തരവാദിത്തമാണ് ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തിന് നല്‍കേണ്ടത്. കരിയര്‍ തേടിയെത്തിയ അബ്ദുള്ളക്കുട്ടിയെക്കാളും അവസരം ഉപയോ​ഗിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തെക്കാളും എന്തുകൊണ്ടും കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാകുക പി സി ജോര്‍ജ്ജ് തന്നെയാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ മതഭീകരതയെ ചെറുക്കാന്‍ ഹിന്ദു – ക്രൈസ്തവ മുന്നണി രൂപപ്പെടാനുള്ള സമയമായെന്ന് ഈ മതങ്ങളിലെ ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നുണ്ട്. എന്നാല്‍, അതിന് നേതൃപരമായ പങ്ക് വഹിക്കേണ്ട ബിജെപി ഇപ്പോഴും മൗനവ്രതത്തിലും ചക്കളത്തി പോരാട്ടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ് ഏറെ രസകരം. ബിജെപി സംസ്ഥാന നേതൃത്വം പോലും വേണ്ട രീതിയില്‍ ഈ വിഷയത്തെ കൈകാര്യം ചെയ്തില്ല. ക്രൈസ്തവ പാർട്ടി എന്ന അവകാശവാദം ഉന്നയിക്കുന്ന കേരളകോൺഗ്രസുകൾക്കും സമുദായത്തിന് വേണ്ടി ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവാണ് സമുദായത്തിൽ വലിയൊരു വിഭാഗം ആളുകൾക്ക് പോപ്പുലർഫ്രണ്ട് കൊലവെറി മുദ്രാവാക്യത്തോടെ ഉണ്ടായത്. ഈ വിഷയത്തിൽ വ്യക്തമായ ഒരു പ്രതികരണം നടത്തുവാൻ പോലും ജോസ് കെ മാണി തയ്യാറായിട്ടില്ലഇടതുമുന്നണിയുടെ രാഷ്ട്രീയ സമവാക്യങ്ങൾ ജോസ് കെ മാണിയെ അതിന് അനുവദിക്കുന്നില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം.

പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയിൽ ഉയർന്ന മുദ്രാവാക്യം അർത്ഥതലത്തിൽ വിശകലനം ചെയ്താൽ ഇങ്ങനെ വ്യാഖ്യാനിക്കാം: കേരളത്തിലെ ക്രൈസ്തവരും ഹിന്ദുക്കളും മര്യാദക്ക് ജീവിച്ചാല്‍ ഈ നാട്ടില്‍ ജീവിക്കാം എന്നും, അല്ലെങ്കില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങി വെച്ചോളൂ എന്നും. വരുന്നുണ്ടെടാ നിങ്ങടെ കാലന്മാര്‍ എന്ന് ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ അവന്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഇതുവരെ കേരളത്തിലെ ലൗ ജിഹാദ് എന്ന ഭീഷണിയെ മാത്രം ഭയന്നിരുന്ന ഹിന്ദു – ക്രൈസ്തവ സമുദായത്തിന്റെ തലച്ചോറിലേക്ക് തങ്ങള്‍ യഥാര്‍ത്ഥ ജിഹാദിന് ഇരയാകാന്‍ പോകുന്നു എന്ന ഭീതി കടന്നുകൂടിയിരിക്കുന്നു. പക്ഷേ തങ്ങളെ സംരക്ഷിക്കാന്‍ ആരാണിവിടെയുള്ളത് എന്ന നിസ്സഹായ ചോ​ദ്യം ആ മനസുകളില്‍ നിറയുന്നുണ്ട്. ഇതിനുള്ള ഉത്തരമാണ് അവർക്ക് ഇന്ന് പി സി ജോർജ്. അതുകൊണ്ടുതന്നെ മധ്യതിരുവിതാംകൂർ രാഷ്ട്രീയത്തിൽ ഇനി പിസി ജോർജ് ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാകും കാണാൻ പോകുന്നത് എന്നും വിലയിരുത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക