ആദായ നികുതി പരിധിയില്‍ മാറ്റങ്ങളില്ലാതെ, വമ്ബൻ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കഴിഞ്ഞ 10 വർഷത്തിലെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ബജറ്റ് അവതരിപ്പിച്ച നിർമ്മല സീതാരാമൻ ജൂലായില്‍ സമ്ബൂർണ ബജറ്റ് അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

പാവപ്പെട്ടവർ, കർഷകർ, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ശാക്തീകരണത്തിനുള്ള പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിച്ചു. പ്രത്യക്ഷ, പരോക്ഷ നികുതികളിലും, ഇറക്കുമതി തീരുവകളിലും ബജറ്റില്‍ മാറ്റമില്ല. സാമ്ബത്തിക രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ സംഭവിച്ചതായി ധനമന്ത്രി പറഞ്ഞു. ഇടക്കാല ബജറ്റ് 1 മണിക്കൂറാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിർമലാ സീതാരമാന്റെ ആറാമത്തെ ബജറ്റാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോദി സർക്കാരിന്റെ ഭരണത്തില്‍ രാജ്യം കുതിപ്പുണ്ടാക്കി. വനിതാ ശാക്തികരണത്തിനായി നിരവധി പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റ്, സംസ്ഥാന നിയമസഭകളില്‍ 33% വനിതകള്‍ക്ക് സംവരണം നടപ്പാക്കിയതും, അയോധ്യ രാമക്ഷേത്രവും നേട്ടമാക്കി മോദി സർക്കാർ.

ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍:

നികുതിയില്‍ മാറ്റമില്ല:

നികുതി നിരക്കുകളില്‍ മാറ്റമില്ല

പ്രത്യക്ഷ-പരോക്ഷ നികുതി നിരക്ക് തുടരും

ഇറക്കുമതി തീരുവകളില്‍ മാറ്റമില്ല

7 ലക്ഷം വരുമാനം വരെ നികുതി ബാധ്യതയില്ല

ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കും

ടാക്സ് റിട്ടേണുകള്‍ 10 ദിവസത്തിനുള്ളില്‍ നല്‍കാം

കോർപ്പറേറ്റ് നികുതി 22 ശതമാനമാക്കി

കൂടുതല്‍ ആശുപത്രികള്‍

നിലവിലെ ആശുപത്രികള്‍ മെഡിക്കല്‍ കൊളജുകളായി ഉയർത്തി

കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരും

മത്സ്യമേഖലയ്ക്ക് ഗുണകരം:

രാഷ്ട്രീയ ഗോകുല്‍ മിഷൻ

ഡയറി കർഷകർക്ക് കൂടുതല്‍ സേവനങ്ങള്‍

മത്സ്യ മേഖലയില്‍ 55 ലക്ഷം തൊഴില്‍ തുറക്കും

സമുദ്ര ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു

അങ്കണവാടി ജീവനക്കാർക്ക് സഹായം

അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവരിലേക്ക് ആയുഷ്മാൻ ഭാരത് പദ്ധതി വ്യാപിപ്പിക്കും. ഇതുവഴി ഇവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാകും.

റെയില്‍-വ്യോമയാന പദ്ധതികൾ:

പിഎം ഗതി ശക്തിക്ക് കീഴില്‍ 3 റെയില്‍ കോറിഡോർ പദ്ധതി

ഊർജം, ധാതുക്കള്‍, സിമൻ്റ് എന്നിവയ്ക്കും, തുറമുഖ കണക്റ്റിവിറ്റിക്കായും, ഉയർന്ന ഗതാഗത സാന്ദ്രത കുറയ്ക്കാനുമായി മൂന്ന് ഇടനാഴികള്‍

വന്ദേഭാരത് നിലവാരത്തില്‍ 40,000 ബോഗികള്‍

എയർപോർട്ടുകളുടെ എണ്ണം 149 ആയി വർധിച്ചു

പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴില്‍ നടപ്പാക്കും

ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തും, ചെലവ് കുറയ്ക്കാനും സഹായിക്കും

ടൂറിസത്തിന് ഊന്നല്‍:

ടൂറിസം പദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ

ആത്മീയ ടൂറിസം ബ്രാൻഡ് ചെയ്യും

ലക്ഷദ്വീപ് ടൂറിസത്തിന് ഊന്നല്‍ – ദ്വീപിലെ സൗകര്യങ്ങള്‍ വർദ്ധിപ്പിക്കും

സ്റ്റാർട്ടപ്പുകള്‍ക്ക് ആശ്വാസം

സ്റ്റാർട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ് മാർച്ച്‌ 31 വരെ നീട്ടി

ഇന്ത്യയിലെ ടെക്ക്- യുവാക്കള്‍ക്ക് സുവർണ്ണകാലംഒരു ലക്ഷം കോടിയുടെ കോർപ്പസ്, 50 വർഷത്തെ പലിശരഹിത വായ്പ

പ്രതിരോധ മേഖകള്‍ക്കായി ഡീപ്പ്ടെക് സാധ്യതകള്‍

സോവറിൻ വെല്‍ത്ത് അല്ലെങ്കില്‍ പെൻഷൻ ഫണ്ടുകള്‍ നടത്തുന്ന സ്റ്റാർട്ടപ്പുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും നികുതി ആനുകൂല്യങ്ങള്‍

ഇ-വാഹന മേഖല വിപുലമാക്കും

ചാർജിംഗ് ഇൻഫ്രാ സജ്ജീകരിക്കും

പേയ്‌മെൻ്റ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തി

പൊതുഗതാഗതത്തിനായി ഇ-ബസുകള്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക