സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ തപാല്‍ വകുപ്പ്. വെറും 5000 രൂപയ്ക്ക് സ്വന്തം ഫ്രാഞ്ചൈസി തുറക്കാൻ അനുവദിക്കുന്ന പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീം (Post Office Franchise Scheme) ആണ് അവതരിപ്പിച്ചിരിക്കുന്നത്.

അപേക്ഷിക്കാനുള്ള പ്രധാന മാനദണ്ഡങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. സംരംഭകർ ഒരു ഇന്ത്യൻ പൗരനോ അല്ലെങ്കില്‍ ഇന്ത്യൻ വംശജനോ ആയിരിക്കണം.

2. കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം.

3. ഏതെങ്കിലും ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാകരുത്.

4. സാധുവായ ഒരു ബിസിനസ് വിലാസവും ബന്ധപ്പെടാനുള്ള നമ്ബറും ഉണ്ടായിരിക്കണം.

ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന്, മേല്‍പറഞ്ഞ നിബന്ധനകള്‍ കൂടാതെ മറ്റു ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ട്. അപേക്ഷകന് ഒരു അംഗീകൃത സ്കൂളില്‍ നിന്നും 8-ാം ക്ലാസ് എങ്കിലും പാസായതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഓണ്‍ലൈൻ അല്ലെങ്കില്‍ ഓഫ്‌ലൈൻ മോഡില്‍ അപേക്ഷകള്‍ സമർപ്പിക്കാം. തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, ഇന്ത്യൻ തപാല്‍ വകുപ്പുമായി ഒരു ധാരണാപത്രം (MoU (Memorandum of Understanding)) ഒപ്പിടണം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയില്‍ നിന്നുള്ള വരുമാനം ഒരു കമ്മീഷൻ ഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഈ കരാറില്‍ ഉണ്ടായിരിക്കും. കമ്മീഷൻ നിരക്കുകളും (commission rates) ഇതില്‍ പരാമർശിച്ചിരിക്കും.

ഫീസ്: പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീമിനുള്ള അപേക്ഷകർ 5000 രൂപയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന ന്യൂ ഡല്‍ഹിയിലെ ‘അസിസ്റ്റന്റ് ഡയറക്ടർ ജനറല്‍, ഡിപ്പാർട്ട്‌മെന്റ് ഓഫ് തപാല്‍’ എന്ന വിലാസത്തില്‍ അടയ്ക്കേണ്ടത്. ഏതെങ്കിലും സർക്കാർ സ്കീമുകള്‍ക്ക് കീഴില്‍ ഇതിനകം തിരഞ്ഞെടുക്കപ്പെട്ടവരും എസ്‌സി/എസ്ടി, വനിതാ അപേക്ഷകരും അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല.

വരുമാനം: ഫ്രാഞ്ചൈസി ആരംഭിച്ചു കഴിഞ്ഞാല്‍, നിങ്ങളുടെ വേതനം കമ്മീഷൻ നിരക്കിലായിരിക്കും നിർണയിക്കപ്പെടുക.

1. ഓരോ രജിസ്ട്രേഡ് പോസ്റ്റിനും 3 രൂപ

2. സ്പീഡ് പോസ്റ്റിന് 5 രൂപ

3. 100 മുതല്‍ 200 രൂപ വരെയുള്ള മണി ഓർഡറിന് 3.5 രൂപ‌

4. 200 രൂപയുടെ മുകളിലുള്ള മണി ഓർഡറിന് 5 രൂപ

5. രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ് സേവനങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ അധിക കമ്മീഷൻ

6. അധിക ബുക്കിംഗുകള്‍ക്ക് 20 ശതമാനം അധിക കമ്മീഷൻ ലഭ്യമാണ്.

എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈനായി അപേക്ഷിക്കുന്നവർ ആദ്യം തപാല്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ (indiapost.gov.in) രജിസ്റ്റർ ചെയ്യണം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ അപേക്ഷിക്കുന്നതിന് മുൻപ് തപാല്‍ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിക്കുകയും ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങളുടെ അപേക്ഷ സമർപ്പിക്കുകയും ചെയ്യുക. (https://www.indiapost.gov.in/VAS/DOP_PDFFiles/Franchise.pdf) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ പൂരിപ്പിച്ച്‌ നല്‍കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക