ദില്ലി; ബജറ്റില്‍ കസ്റ്റംസ് തീരുവയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെ നിരവധി സാധനങ്ങളുടെ വിലയിലും മാറ്റം വരും. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. രാസവസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു.ഇലക്‌ട്രോണിക്‌സ് പാര്‍ട്‌സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവയ്ക്ക് വിലകുറയും. കൂടാതെ വസ്ത്രങ്ങള്‍, പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലോയ് സ്റ്റീല്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, എന്നിവയ്ക്ക് വില കുറയും. അതേസമയം കുട , ഇറക്കുമതി വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക