ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മുക്കത്താണ് സംഭവം. ഫയർ ആൻഡ് റെസ്‌ക്യു മുക്കം നിലയത്തിലെ ഉദ്യോഗസ്ഥനായ പയിപ്ര സ്വദേശി ഷിജു ആണ് അമ്മ ശാന്ത (65) യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. അമ്മയ്‌ക്ക് വിഷം നല്‍കിയ ശേഷം ഷിജു ആത്മഹത്യ ചെയ്യുകയായിരുന്നു.

അമ്മ ഏറെ കാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്ത പക്ഷാഘാതതെത തുടർന്ന് തളർന്നുകിടപ്പായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടിനുള്ളില്‍ കട്ടിലില്‍ ആണ് ശാന്തയുടെ മൃതദേഹം കണ്ടെത്തിയത്.അതേസമയം സാമ്ബത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഷിജു അവിവാഹിതനാണ്. ഇന്നലെയും ഷിജു ജോലിക്കെത്തിയിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക