നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. ഇന്ന് തിരുവനന്തപുരത്ത് വച്ചായിരുന്നു താരപ്പൊലിമയോടെ വിവാഹം നടത്തിയത്. നടി തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച്‌ കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്.

ബീച്ച്‌ സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.അടുത്തിടെയായിരുന്നു വിവാഹം സംബന്ധിച്ച്‌ സ്വാസിക വെളിപ്പെടുത്തിയത്. ഇരുവരും ഒരു സീരിയലില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക