സ്വാസിക വിജയ് കേന്ദ്ര കഥാപാത്രമായി എത്തിയ പുത്തൻ മലയാള ചിത്രമാണ് ചതുരം. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ സംവിധാന മികവിൽ അണിയിച്ച് ഒരുക്കിയ ഈ ചിത്രം നവംബർ 4 ന് ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. സെൻസർ ബോർഡിൽ നിന്നും എ സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം പ്രേക്ഷകർ ഏറെ ആകാക്ഷയോടെയാണ് കാത്തിരുന്നത്. ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രം വൻ വിജയമാണ് നേടിയത്. ചിത്രത്തിനും ചിത്രത്തിലെ അഭിനേതാക്കൾക്കും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത്. നായിക സ്വാസികയുടെ അഭിനയവും സംവിധായകൻ സിദ്ധാർഥ് ഭരതന്റെ മികവും പ്രശംസാർഹമായിരുന്നു.

തിയറ്ററുകളിൽ നിറഞ്ഞോടുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടു. സരിഗമ മലയാളം യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ വീഡിയോ ഗാനം വെറും മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് നേടിയത്. ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത് റാണി എന്ന വീഡിയോ ഗാനമാണ് . രണ്ട് മിനുട്ട് ദൈർഘ്യമുള്ള ഈ ഗാനരംഗത്തിൽ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്ത റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നായിക സ്വാസികയുടെ അതി ഗംഭീര പ്രകടനം തന്നെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു സ്ത്രീയിലെ പകയും പ്രണയവും സ്വാസിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുഖഭാവങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായി കാണാം. വിനായക് ശശികുമാർ രചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളൈ ആണ്. ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാർ , ശ്രീരാഗ് സജി എന്നിവർ ചേർന്നാണ് .

റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ , ലിയോണ ലിഷോയ്, ജാഫർ ഇടക്കി, നിഷാന്ത് സാഗർ, ഗിലു ജോസഫ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. വിനോയ് തോമസും സംവിധായകൻ സിദ്ധാർത്ഥ് ഭരതനും ഒന്നിച്ചാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സ്, യെല്ലോ ബേർഡ് പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയത് . പ്രദീഷ് വർമ്മ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ദീപു ജോസഫ് ആണ് എഡിറ്റിംഗ് നിർവഹിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക