നാളുകള്‍ക്ക് ശേഷം ചേട്ടന്‍ വിനീതിനൊപ്പം വീണ്ടുമൊരു സിനിമ ചെയ്യുന്നതിന്‍റെ ത്രില്ലിലാണ് ധ്യാന്‍ ഇപ്പോള്‍. 2013- ല്‍ പുറത്തിറങ്ങിയ തിരയിലൂടെ വിനീത് തന്നെയാണ് അനിയനെ സിനിമയിലേക്ക് കൈപിടിച്ച്‌ കൊണ്ടുവന്നത്. പിന്നീട് കുഞ്ഞിരാമായണത്തില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിക്കുകയും ചെയ്തു.ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ വര്‍ഷങ്ങള്‍ക്കുശേഷം’ എന്ന സിനിമയിലൂടെ ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ്. പ്രണവിനൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ഈ കഥപാത്രത്തിന്‍റെ രൂപമാറ്റത്തിനായി ധ്യാന്‍ വലിയ തയാറാടെപ്പുകളാണ് നടത്തിയത്.

സിനിമയുടെ ഷൂട്ടിങ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ ഡബ്ബിങ് ജോലികള്‍ ചെന്നൈയില്‍ ആരംഭിച്ചു. ബിഎംഡബ്ല്യു അടക്കം സ്വന്തമായുള്ള ധ്യാന്‍ ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ ഡബ്ബിങിനെത്തിയത് ഓട്ടോ റിക്ഷയിലായിരുന്നു. പ്രിന്‍റഡ് ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച്‌ സിംപിള്‍ ലുക്കിലായിരുന്നു ധ്യാനിന്‍റെ വരവ്. ഓട്ടോക്കൂലി നല്‍കാന്‍ ധ്യാന്‍ ഡ്രൈവറോട് ഫോണ്‍ നമ്ബര്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിന്‍റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തെ ടാഗ് ചെയ്തു കൊണ്ട് വിനീത് ശ്രീനിവാസനാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്‍റുകളുമായി ആരാധകരുമെത്തി.’ മീൻ വേടിക്കാൻ വരണ പോലെയാണ് ചെക്കൻ ഡബ്ബിങ്ങിന് വരുന്നത്. ധ്യാൻ ചേട്ടൻ മാസ്സ് ‘..’ധ്യാൻ സിംപിള്‍ ആണ്, ബട്ട് പവര്‍ഫുള്‍’…’ലെ ധ്യാൻ – ഏട്ടാ ആ ഓട്ടോ ക്യാഷ് ഒന്ന് ഡീലാക്കിയേക്ക്’…. എന്നൊക്കെ കമന്‍റുകള്‍ നിറഞ്ഞു.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുൻ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക