അടുത്തിടെ ധ്യാൻ ശ്രീനിവാസൻ നൽകിയ അഭിമുഖങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതത്തിൽ സംഭവിച്ച രസകരമായ കാര്യങ്ങൾ അതുപോലെ തുറന്നു പറയുന്നത് ധ്യാനിന്റെ പ്രത്യേകതയാണ്. എന്നാൽ ഇതിലെ ചില പരാമർശങ്ങൾ വിവാദമാവുകയും ചെയ്തു. ഇതോടെ കുറച്ച് നാളത്തേക്ക് താൻ ഇനി അഭിമുഖം െകാടുക്കില്ലെന്ന് പറയുകയാണ് താരം. കുടുംബത്തിനുള്ളിൽ നിന്നും സമ്മർദം ഉണ്ടെന്നും താരം രസകരമായി പറയുന്നു.

‘പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയെ കുറിച്ച് ഫെയ്സ്ബുക്ക് ലൈവിലെത്തി സംസാരിക്കുമ്പോഴാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് വീട്ടിൽ നിന്നുള്ള മുന്നറിയിപ്പ്. അച്ഛൻ ഇപ്പോൾ ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയിട്ടുണ്ട്. അതുെകാണ്ട് നല്ല കുട്ടിയായി വീട്ടിൽ ഇരിക്കണം. ഇനി കുറച്ച് നാളത്തേക്ക് ലളിത ജീവിതമായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുവരെ കൊടുത്ത അഭിമുഖത്തിൽ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്. ഇനിയും ബന്ധുക്കളെ കുറിച്ച് ഞാൻ പറയുമോ എന്ന് അവർക്ക് പേടി. അതുെകാണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം. എന്റെ കഥകൾ ഒക്കെ ഇനി സിനിമയിലൂടെ പറയാം.’ പതിവ് ശൈലിയിൽ ചിരിയോടെ ധ്യാൻ പറയുന്നു.

https://www.facebook.com/DhyanSreenivasanOfficial/videos/822045508768757/?app=fbl

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക