സംവിധായകനായും അഭിനേതാവായും ശ്രദ്ധനേടിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. എന്നാൽ സിനിമ പ്രമോഷന്റെ ഭാഗമായി നല്‍കുന്ന ഇന്റര്‍വ്യൂകളാണ് ധ്യാനിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ആളുകളെ രസിപ്പിക്കുന്നതിനൊപ്പം തുറന്ന സംസാര രീതി ധ്യാനിനെ പലപ്പോഴും വിവാദത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ധ്യാനിന് മാപ്പുപറയേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ധ്യാനിന്റെ പുതിയൊരു അഭിമുഖമാണ് വൈറലായിരിക്കുന്നത്. ഇതിന്റെ പേരില്‍ ധ്യാന്‍ വിമര്‍ശനം നേരിടുകയും ചെയ്തു.

പുതിയ സിനിമ ഖാലി പേഴ്‌സിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം അഭിമുഖം നല്‍കിയത്. ധ്യാനിനൊപ്പം നടന്‍ സോഹന്‍ സീനുലാലും ഉണ്ടായിരുന്നു. ധ്യാനിന്റെ സുഹൃത്തുകൂടിയായ ബേസില്‍ മുന്നിലൂടെ പേയാല്‍ എന്തായിരിക്കും വിചാരിക്കുക എന്നായിരുന്നു ചോദ്യം. ഇതിന് ‘അങ്ങ് പോകട്ടെ’ എന്ന് വിചാരിക്കുമെന്ന് ധ്യാന്‍ മറുപടി നല്‍കി. ഇതിന് ശേഷം ആണുങ്ങള്‍ പാസ് ചെയ്‌പോയാല്‍ എന്ത് തോന്നാന്‍, പെണ്‍കുട്ടികളുടെ കാര്യം ചോദിക്കൂ എന്നായി ധ്യാന്‍. ആദ്യം നിത്യ മേനോനെപ്പറ്റിയും നവ്യ നായരേപ്പറ്റിയും ചോദിച്ച അവതാരക പിന്നീട് ഹണി റോസിനെക്കുറിച്ച് ചോദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹണി റോസിനോട് അവിടെത്തന്നെ നില്‍ക്കാന്‍ പറയുമെന്ന് സോഹന്‍ സീനു ലാല്‍ പറഞ്ഞപ്പോള്‍ ഹണി റോസിനോട് അവിടെ നില്‍ക്കാന്‍ പറയുമെന്നും തങ്ങള്‍ പാസ് ചെയ്ത് പൊക്കോളാം എന്ന് പറയുമെന്നുമാണ് ധ്യാന്‍ പറഞ്ഞത്. ധ്യാനിന്റെ മറുപടി കേട്ടതും അവതാരക പൊട്ടിച്ചിരിക്കുകയാണ്. ഇതോടെ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നും എല്ലാം മോശമായിട്ടാണോ കാണുന്നതെന്നും സോഹന്‍ ചോദിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ അവതാരകയുടെ ചോദ്യവും ധ്യാനിന്റെ മറുപടിയുമെല്ലാം വിമര്‍ശിക്കപ്പെടുകയാണ്. ധ്യാൻ നൽകിയ മറുപടിയിൽ അശ്ലീലപരമായ ദ്വയാർത്ഥം ഉണ്ടെന്ന ആക്ഷേപമാണ് വിമർശനങ്ങൾക്ക് കാരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക