ഒരാളുടെ ഭാവി അല്ലെങ്കില്‍ അയാളുടെ സ്വഭാവത്തെപ്പറ്റി അറിയാൻ പല മാര്‍ഗങ്ങളുണ്ട്. നക്ഷത്രം, ജാതകം എന്നിവ പരിശോധിച്ചാലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാൻ സാധിക്കുക. എന്നാല്‍, ഇതൊന്നുമില്ലാതെ ഒരു വ്യക്തിയുടെ മുഖം നോക്കി അയാളുടെ സ്വഭാവം കിറുകൃത്യമായി കണ്ടെത്താം. അതിനായി അയാളുടെ മുഖത്തേക്ക് നോക്കിയാല്‍ മതി. ലക്ഷണ ശാസ്ത്രം അനുസരിച്ച്‌ ഒരാളുടെ നെറ്റി നോക്കി സ്വഭാവം മനസിലാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

1. വീതിയുള്ള നെറ്റി: എടുത്തുചാട്ടമില്ലാത്ത, ലക്ഷ്യബോധമുള്ളവരായിരിക്കും ഇവര്‍. എല്ലാ കാര്യത്തിലും നന്നായി പഠച്ച ശേഷം മാത്രമേ അഭിപ്രായം പറയുകയുള്ളു. ആരെയും ആശ്രയിക്കാതെ കഠിനാധ്വാനത്തിലൂടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. മനസിന് സന്തോഷം നല്‍കുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും സമയം കണ്ടെത്തും. കടുത്ത ഈശ്വര വിശ്വാസികളായിരിക്കും. വീടിന്റെ ഐശ്വര്യമായിരിക്കും ഇക്കൂട്ടര്‍. 40 വയസ് കഴിയുന്നതോടെ ഇവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2. വീതി കുറഞ്ഞ നെറ്റി: ഒരുപാട് ചിന്തിക്കുന്ന വ്യക്തികളായിരിക്കും. മറ്റുള്ളവര്‍ വിഷമിക്കാതിരിക്കാൻ പല കാര്യങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ്. മനസില്‍ വൈരാഗ്യം, പക എന്നിവ കൊണ്ടുനടക്കില്ല. ബന്ധുക്കളുടെ ഭാഗത്ത് നിന്നും തിരിച്ചടികളുണ്ടാകും. ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്. നഷ്ടപ്രണയം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. 30-34 വയസിനുള്ളില്‍ വഴിത്തിരിവുണ്ടാകും.

3. സി (C) നെറ്റി: ഇംഗ്ലീഷ് അക്ഷരമായ സിയുടെ ആകൃതിയിലുള്ളതിനാലാണ് ഈ പേര് വന്നിട്ടുള്ളത്. ശത്രുവിനോട് പോലും ദയയും കാരുണ്യവും അനുകമ്ബയും ഉള്ളവരായിരിക്കും. ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടാകും. പറ്റുന്നിടത്തോളം എല്ലാവരെയും സഹായിക്കും. സ്വന്തം കാലില്‍ നില്‍ക്കാൻ ആഗ്രഹിക്കുന്നവരാണ്. ഹൃദയത്തില്‍ തട്ടിയാണ് ഓരോ വാക്കും സംസാരിക്കുന്നത്. തന്റേതായ സ്വപ്ന ലോകം ഉണ്ടാക്കി വച്ചിരിക്കുന്നവരാണ് ഇവര്‍. എത്ര പറ്റിക്കപ്പെട്ടാലും ആളുകളെ വിശ്വസിക്കും. പണം അല്ല ജീവിതത്തിലെ അവസാന വാക്ക് എന്ന് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍. ധാരാളം ശത്രുക്കള്‍ ഉണ്ടാകും. 32 -34 വയസുവരെ നിര്‍ണായകമായ കാലമായിരിക്കും.

4. എം (M) നെറ്റികുടുംബവുമായി വളരെയധികം അടുപ്പമുള്ളവരായിരിക്കും ഇക്കൂട്ടര്‍. കലാ -കായിക പ്രവര്‍ത്തനങ്ങളില്‍ വളരെയധികം താല്‍പ്പര്യമുണ്ടായിരിക്കും. കുട്ടിത്തമുള്ള കാര്യങ്ങളായിരിക്കും കൂടുതലും ചെയ്യുന്നത്. ആത്മവിശ്വാസം കൂടുതലായിരിക്കും. വെല്ലുവിളികളെല്ലാം മൗനമായി നേരിടും. മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കാനുള്ള കഴിവ് കൂടുതലായിരിക്കും. പ്രണയനൈരാശ്യം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. എടുത്തുചാട്ടവും കൂടുതലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക