കുന്നംകുളം മലങ്കര ആശുപത്രിയിൽ കഴിഞ്ഞമാസം മൂന്നര വയസ്സുകാരൻ ഹാരോൺ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് ചേർന്ന് അന്വേഷണം നടത്തണമെന്നും മരണത്തിന് ഉത്തരവാദികളായ ആശുപത്രി അധികൃതർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ ബന്ധുക്കൾ കുന്നംകുളത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു..കുട്ടിയുടെ പല്ലിന് കേടു സംഭവിച്ച് റൂട്ട് കനാൽ ചെയ്യുന്നതിന് മാത്രമാണ് ആശുപത്രിയെ സമീപിച്ചത്. നവംബർ 7ന് രാവിലെ ആറുമണിയോടെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയ ശേഷം പിന്നീട് 12 മണിയോടെ മരണപ്പെട്ടു എന്ന വിവരമാണ് പുറത്ത് അറിയുന്നത്.

ആശുപത്രി ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് പിന്നിൽ. ശ്വാസകോശത്തിൽ രക്തം കയറിയത് മൂലമാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നും കുട്ടിയുടെ ചികിത്സയിൽ വേണ്ട രീതിയിൽ ആശുപത്രിക്കാർ ഇടപെട്ടില്ലെന്നും കടുത്ത ചികിത്സ പിഴവാണ് ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇവർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനസ്തേഷ്യ നൽകിയതിലുള്ള പാകപ്പിഴവുകളാണ് മരണത്തിന് കാരണമായതുമാണ് വീട്ടുകാരുടെ ആരോപണം. കുട്ടിയുടെ മരണ ശേഷവും എല്ലാ കാര്യങ്ങളിലും നിഷേധാത്മക നിലപാടുകളാണ് ആശുപത്രി അധികൃതർ സ്വീകരിക്കുന്നത്. മരണം സംഭവിച്ച് 46 ദിവസം കഴിഞ്ഞിട്ടും മരണ സർട്ടിഫിക്കറ്റ് പോലും അനുവദിച്ചു കൊടുത്തിട്ടില്ല.

രണ്ടു പരാതികൾ നൽകിയിട്ടും പോലീസ് അധികൃതർ ഇക്കാര്യങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാതെ മാറിനിൽക്കുകയാണ്. മുഖ്യമന്ത്രി തലം വരെ ഇതുമായി ബന്ധപ്പെട്ട പരാതികൾ നൽകിയിട്ടുണ്ട്. ഒരു അസുഖവും ഇല്ലാതിരുന്ന കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ നാളിതുവരെ ആരോഗ്യവകുപ്പും പോലീസും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും സംഭവം സംബന്ധിച്ച് ഉന്നതല അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

നീതി ലഭിക്കുക എന്ന ലക്ഷ്യത്തോടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ഡിസംബർ 27 ബുധനാഴ്ച രാവിലെ 9 30 മുതൽ മലങ്കര ആശുപത്രിയുടെ മുൻപിൽ സൂചന പ്രതിഷേധ സമരം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്…കുട്ടിയുടെ അമ്മ ഫെൽജാ ജയിംസ്, ബന്ധുക്കളായ എൻ കെ ജയിംസ്, എൻ കെ രാജു, എ പി കുര്യാക്കോസ്, എൻ കെ ടൈറ്റസ് എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക