ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് സൈന്യം. ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നു ഭീകരരെ അതിര്‍ത്തിയിലെ പൂഞ്ച് സെക്ടറില്‍ വെച്ച്‌ സൈന്യം പിടികൂടി. നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഭീകരരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു.

പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈനിക വക്താവ് അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. പ്രദേശത്ത് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക