കൊച്ചിയില്‍ 54കാരി ക്രൂര പീഡനത്തിന് ഇരയായി. ഈ മാസം 13ന് പൊന്നുരുന്നിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം പ്രതി ഇവരെ റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.

ഇവരുടെ സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതര സംസ്ഥാനക്കാരനായ പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശി ഫിര്‍ദൗസ് ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക