കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ അന്വേഷണവുമായി ഇ.ഡി. മുന്നോട്ട്. മുൻമന്ത്രി തോമസ് ഐസക്കിന് അടുത്തയാഴ്ച പുതിയ നോട്ടീസയക്കാനാണ് തീരുമാനം. ചോദ്യംചെയ്യൽ നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡി.ക്ക് നിയമോപദേശം ലഭിച്ചത്. ഹൈക്കോടതി ഉത്തരവ് അനുകൂലമാണെന്നാണ് ഇ.ഡി.യുടെ വിലയിരുത്തൽ.

നേരത്തെ കിഫ്ബി ഉദ്യോഗസ്ഥർക്കും തോമസ് ഐസക്കിനും ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. അത് നിയമപരമല്ലെന്ന വാദമുന്നയിച്ചാണ് നോട്ടീസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. പോരായ്മകളുണ്ടെന്ന വിലയിരുത്തലിനു ശേഷം ആദ്യം നൽകിയ സമൻസുകളെല്ലാം പിൻവലിക്കുകയാണെന്ന് ഇ.ഡി. കോടതിയെ അറിയിക്കുകയും ചെയ്തു. അത് രേഖപ്പെടുത്തി കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണവുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ലഭിച്ച നിയമോപദേശം. ഈ പശ്ചാത്തലത്തിൽ ഉടൻതന്നെ പുതിയ നോട്ടീസ് തോമസ് ഐസക്കിന് അയക്കുമെന്നാണ് ഇ.ഡി. വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അടുത്തയാഴ്ച സമൻസ് അയക്കാനാണ് തീരുമാനം. ചോദ്യം ചെയ്യലുൾപ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോകും.

വിദേശത്ത് മസാലബോണ്ടിറക്കിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇ.ഡി. നടത്തുന്നത്. ആർ.ബി.ഐ.യുടെയുൾപ്പടെ നിലപാട് തേടിയപ്പോൾ മസാലബോണ്ടിറക്കാൻ അനുമതി നൽകിയെങ്കിലും ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ലംഘനമുണ്ടായോ എന്ന് നോക്കേണ്ടത് ഇ.ഡി. ആണെന്നായിരുന്നു ആർ.ബി.ഐ.യുടെ നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക