ദിലീപ് നായകനാകുന്ന ‘തങ്കമണി’യുടെ ടീസര്‍ പുറത്തു വിട്ടു. ദിലീപ് വേറിട്ട വേഷത്തിലുള്ള ചിത്രം രതീഷ് രഘുനന്ദനാണ് സംവിധാനം ചെയ്യുന്നത്.രതീഷ് രഘുനന്ദൻ ‘ഉടലി’നു ശേഷം തിരക്കഥ എഴുതുന്നതുമാണ് ‘തങ്കമണി’. നീത പിളള, പ്രണിത സുഭാഷ്, അജ്‍മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, തൊമ്മൻ മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, ജോണ്‍ വിജയ്, സമ്ബത് റാം എന്നിവരും ‘തങ്കമണി’യില്‍ വേഷമിടുന്നു.

1986 ഒക്ടോബര്‍ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങള്‍ ആണ് ‘തങ്കമണി’എന്ന ചിത്രത്തിന്റെ പ്രമേയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂഞ്ഞാര്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സിഎംഎസ് കോളേജ് എന്നിവടങ്ങളിലായാണ് ‘തങ്കമണി’യുടെ ചിത്രീകരണം പൂര്‍ത്തിയായത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റേഴ്‍സായ രാജേശേഖരൻ, സ്റ്റണ്ട് ശിവ, സുപ്രിം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക