// keralaspeaks.news_GGINT //

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമ ജീവിതം തുടങ്ങി, ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയം ആരംഭിച്ച് മലയാളത്തിന്റെ ജനപ്രിയ നായകനായി ഉയര്‍ന്ന ദീലീപിന് കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ ആരാധക വൃന്ദം തന്നെയുണ്ട്.1992ല്‍ സിനിമ അരങ്ങേറ്റം കുറിച്ച ദീലിപ് ഇന്ന് 55ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആരാധകരും സഹതാരങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തുന്നത്.

ഇപ്പോഴിത ദിലീപിന് ജന്മദിനാശംസകളുമായി എത്തിയ മകള്‍ മീനാക്ഷി ദിലീപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചായിരുന്നു മകളുടെ ആശംസ. സിനിമ പ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാതാപിതാക്കളിൽ ഇഷ്ടം അച്ഛനോട് മാത്രം?

താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും വേർപിരിഞ്ഞപ്പോൾ ഏക മകൾ മീനാക്ഷി അച്ഛനൊപ്പം അടിയുറച്ച് നിന്നയാളാണ്. മഞ്ജുവാര്യരുടെ ജന്മദിനത്തിൽ പോലും മീനാക്ഷി ആശംസകൾ ഒന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. അമ്മയുമായി തനിക്ക് ഊഷ്മളമായ ബന്ധം ഉണ്ട് എന്ന് തരത്തിലുള്ള ഒരു സൂചനകളും മീനാക്ഷി നൽകാറുമില്ല. അതുകൊണ്ടുതന്നെ മീനാക്ഷിക്ക് മാതാപിതാക്കളിൽ അച്ഛനോട് മാത്രമാണ് ഇഷ്ടം എന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. മഞ്ജുവാര്യരുടെ ജന്മദിനത്തിൽ മീനാക്ഷി സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി ആശംസകൾ നേർന്നിരുന്നില്ല എന്നതും ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്.

അതേസമയം പിറന്നാള്‍ ദിനത്തില്‍ നിരവധി ചിത്രങ്ങളാണ് ദിലീപിന്റെതായി പ്രഖ്യാപിക്കുന്നത്. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്ത് വിട്ടു. ബാന്ദ്ര എന്നാണ് അരുണ്‍ ഗോപി ചിത്രത്തിന്റെ പേര്. കസേരയില്‍ ദിലീപ് തോക്ക് പിടിച്ചിരിക്കുന്ന ലുക്കിലാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമയാകും ചിത്രമെന്ന സൂചനയാണ് ഫസ്റ്റ്‌ലുക്ക് നല്‍കുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍നായിക തമന്നയാണ് നായികയായി എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക