മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അത്ര പെട്ടെന്ന് മറക്കാൻ സാധിക്കാത്ത ഒരു കോമ്പിനേഷനാണ് ദിലീപ്-മഞ്ജു കൂട്ടുകെട്ട്. ഇരുവരും ഒരുമിച്ച ചിത്രങ്ങൾ എല്ലാം തന്നെ ബോക്സോഫീസിൽ വലിയ വിജയം നേടിയവയായിരുന്നു. ഈ കൂട്ടുകെട്ട് ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആ വിജയം തുടരാൻ ഇവർക്ക് സാധിച്ചില്ല. 14 വർഷം നീണ്ടുനിന്ന കുടുംബജീവിതത്തിന് ഇവർ അവസാനം കുറിച്ചു. കുടുംബ കോടതിയിൽ നിന്നും കണ്ണീരോടെ ഇറങ്ങിപ്പോകുന്ന മഞ്ജുവിന്റെ വീഡിയോകൾ സോഷ്യൽ മാധ്യമങ്ങളിൽ ഇന്നും സജീവമായി തന്നെ പ്രചരിക്കുന്നുണ്ട്.

പിരിഞ്ഞതിനു ശേഷം ഒരഭിമുഖത്തിൽ ദിലീപിനോട് ഇനിയും മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതു കൊണ്ട് തനിക്ക് യാതൊരു കുഴപ്പവും ഇല്ല എന്നും കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കിൽ ബുദ്ധിമുട്ടില്ല എന്നുമായിരുന്നു ദിലീപ് പറഞ്ഞത്. എന്നാൽ മഞ്ജുവിന്റെ മറുപടി ആവട്ടെ ആ കാര്യത്തെ കുറിച്ച് സംസാരിക്കാൻ പോലും തനിക്ക് താൽപര്യമില്ല എന്നായിരുന്നു. അതുകൊണ്ടു തന്നെ മഞ്ജു വാര്യർ ഇതിന് സമ്മതിക്കില്ല എന്നത് പ്രേക്ഷകർക്ക് മനസ്സിലായ കാര്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാൽ ഇപ്പോൾ സിനിമ നിരൂപകനായ പല്ലിശ്ശേരി തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പല്ലിശ്ശേരി പറയുന്നത് ദിലീപും മഞ്ജു വാര്യരും ഒരുമിച്ച് വീണ്ടുമൊരു ചിത്രം ഉണ്ടാകുമെന്ന് തന്നെയാണ്. ചിത്രത്തെ കുറിച്ച് വിശദമായി പല്ലിശേരി പറയുന്നു. അമേരിക്കയിലുള്ള ഇവരുടെ ഒരു സുഹൃത്താണ് ചിത്രത്തിനു വേണ്ടി തയ്യാറെടുക്കുന്നത്.

ദിലീപിന് ഇത് സിനിമാലോകത്തെ കഷ്ടകാലം ബാധിച്ച സമയമാണ്. ഇറങ്ങിയ സിനിമകളെല്ലാം തുടർച്ചയായ പരാജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഒരിക്കൽ ദിലീപിനെ ഒരു സൂപ്പർസ്റ്റാർ പരിവേഷത്തിൽ കൊണ്ടുചെന്നെത്തിച്ചത് മഞ്ജു വാര്യർ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ മഞ്ജുവും ദിലീപും വീണ്ടും ഒരുമിച്ച് എത്തുകയാണെങ്കിൽ ആ ചിത്രം വലിയതോതിൽ തന്നെ ശ്രദ്ധ നേടാം എന്നുള്ള ഒരു വിശ്വാസം ഉണ്ട്. അതിനാൽ തന്നെ ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയാണ് ചെയ്തിരിക്കുന്നത്.

എന്നാൽ പല്ലിശേരി പറയുന്ന ഈ സംഭവങ്ങളിൽ യാതൊരു സത്യാവസ്ഥയും ഇല്ല എന്നും വെറുതെ ചാനലിന് വ്യൂസ് കൂട്ടുവാൻ വേണ്ടി മാത്രമാണ് പല്ലിശ്ശേരി ഇത് പറയുന്നത് എന്നുമൊക്കെയാണ് ഒരുപറ്റം ആളുകൾ പറയുന്നത്. എന്നാൽ ഇതിനു മുൻപ് തന്നെ പല്ലിശ്ശേരി പറഞ്ഞ പല കാര്യങ്ങളും വാസ്തവമായി വന്നിട്ടുണ്ട് എന്നും ചിലർ കൂട്ടിച്ചേർക്കുന്നു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക