ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നീളം കൂടിയ തലമുടി ഉളളത് ഇന്ത്യാക്കാരിക്ക്. ഉത്തര്‍പ്രദേശില്‍ നിന്നുളള വനിതയാണ് ഏറ്റവും നീളം കൂടിയ തലമുടിക്ക് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. 46 കാരിയായ സ്മിത ശ്രീവാസ്തവയുടെ തലമുടിയുടെ നീളം ഏഴ് അടിയും 9 ഇഞ്ചുമാണ്. ഇവര്‍ 14 വയസ് മുതല്‍ മുടി വളര്‍ത്തുന്നു.

സ്മിതയുടെ അമ്മയാണ് തലമുടി വളര്‍ത്താന്‍ പ്രേരണ നല്‍കിയത്.കൂടാതെ 1980 കളിലെ ഇന്ത്യന്‍ സിനിമാ നടിമാരുടെ നീളമേറിയ മുടിയും പ്രചോദിപ്പിച്ചെന്ന് സ്മിത പറഞ്ഞു.‘ഇന്ത്യന്‍ സംസ്‌കാരത്തില്‍, ദേവതകള്‍ക്ക് നീളമുളള തലമുടി ഉളള ചിത്രങ്ങളാണുളളത്. നമ്മുടെ സമൂഹത്തില്‍ മുടി വെട്ടുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീകള്‍ മുടി വളര്‍ത്തുന്നത്. നീണ്ട മുടി സ്ത്രീകളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു,” സ്മിത പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഴ്ചയില്‍ രണ്ടുതവണ സ്മിത മുടി കഴുകുകയും തുണി കൊണ്ട് തുടച്ച്‌ ഉണക്കുകയും ചെയ്യും. ഗിന്നസ് റെക്കാഡില്‍ ഇടം പിടിച്ചതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് സ്മിത പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക