തൊടുപുഴ: മുലമറ്റത്ത് ഒന്നര വയസുള്ള സ്വന്തം മകനെ കഴുത്ത് ഞെരിച്ച് കൊന്ന യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ. കേസിൽ ഒരുലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ഇടുക്കി ജില്ലാ സെഷൻസ് കോടതി വിധിച്ചു. കൂടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. എന്നാൽ, ഈ വാദങ്ങളെ സാധൂകരിക്കുന്ന തെളിവില്ലാത്തതിനാൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

ജെയിസമ്മ എന്ന ഇരുപത്തെട്ടുകാരിയാണ് 15 മാസം പ്രായമുള്ള ഇളയ മകനെ ബെഡ് റൂമിൽ വെച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. 2016 ഫെബ്രുവരി 16 ന് രാത്രിയിലാണ് സംഭവം. അതിനുശേഷം കൈ മുറിച്ച് ഇവരും ആത്മഹത്യക്ക് ശ്രമിച്ചു. ചോര മുറിക്ക് പുറത്തേക്കോഴുകുന്നത് കണ്ട ഭർത്താവാണ് വിവരം പോലിസിനെ അറിയിക്കുന്നത്. ഭർത്താവും കുടുംബവുമായുള്ള വഴക്കാണ് ഇതിനൊക്കെ കാരണമെന്നായിരുന്നു ജെയിസമ്മയുടെ മോഴി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെട്ടന്നുണ്ടായ മാനസിക പ്രശ്നങ്ങളാണ് കോലപാതകത്തിനിടയാക്കിയതെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും ജീവപര്യന്തം ശിക്ഷ നൽകാൻ ഇന്ന് കോടതി ഉത്തരവിടുകായായിരുന്നു. ജാമ്യത്തിൽ കഴിഞ്ഞിരുന്ന ജെയിനമ്മയെ ശിക്ഷാവിധിയോടെ ജയിലിലേക്ക് മാറ്റി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിയുടെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക