ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ചെന്നൈക്ക് പോയ യുവതിയെ തിരികെ കൊണ്ടുവന്ന് കൊലപ്പെടുത്തി. തേനി ജില്ലയിലെ ഉത്തമപാളയത്താണ് സംഭവം. യുവതിയുടെ അമ്മയുടെ സഹായത്തോടെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉത്തമ പാളയം രായപ്പന്പ്പെട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം. രായപ്പന്‍പെട്ടി കാളിയമ്മന്‍ തെരുവില്‍ കല്യാണ്‍ കുമാറിന്റ ഭാര്യ രഞ്ജിതയാണ് (30) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കല്യാണ്‍ കുമാര്‍ (32), രഞ്ജിതയുടെ അമ്മ കവിത (50), ബന്ധു ആനന്ദകുമാര്‍ (35) എന്നിവരെ ഉത്തമ പാളയം ഡിവൈ.എസ്.പി ഉമാദേവി, ഇന്‍സ്പെക്ടര്‍ മായന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
കെട്ടിട നിര്‍മാണ തൊഴിലാളിയായ കല്യാണ്‍ കുമാര്‍ സഹോദരി പുത്രിയായ രഞ്ജിതയെ ഒമ്ബത് വര്‍ഷം മുമ്ബാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് എട്ട് വയസ്സുള്ള മകളുണ്ട്. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള വിവാഹിതനായ യുവാവുമൊത്ത് രഞ്ജിത സൗഹൃദത്തിലായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.രഹസ്യബന്ധത്തിന്റ പേരില്‍ വഴക്കായതോടെ ആഴ്ചകള്‍ക്ക് മുമ്ബ് രഞ്ജിതയെ കാണാതായി. വീട്ടുകാര്‍ നല്കിയ പരാതിയില്‍ പൊലീസ് രഞ്ജിതയെ ചെന്നൈയില്‍നിന്ന് കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ചു. ഇതോടെ കല്യാണ്‍ കുമാര്‍ സഹോദരിയും രഞ്ജിതയുടെ അമ്മയുമായ കവിതയുമായി കൂടിയാലോചിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
രഞ്ജിതയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമ്ബോള്‍ മകളുടെ കാലില്‍ അമര്‍ത്തി പിടിച്ചതായി അമ്മ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് രഞ്ജിത ആത്മഹത്യ ചെയ്തതായി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞ ശേഷം ബന്ധുവായ ആനന്ദകുമാറിെന്റ (35) സഹായത്തോടെ ശ്മശാനത്തിലെത്തിച്ച് കത്തിച്ചു. സംശയം തോന്നി ചിലര്‍ അറിയിച്ചതോടെ പൊലീസ് എത്തി പാതി കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിലാണ് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. അറസ്റ്റിലായ പ്രതികളെ ഉത്തമ പാളയം കോടതി റിമാന്‍ഡ് ചെയ്തു.