രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ട നിലയില്‍. മൂവാറ്റുപുഴ അടൂപറമ്ബിലാണ് സംഭവം. തടിമില്ലിലെ തൊഴിലാളികളെയാണ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നുവെന്നു കരുതുന്ന മൂന്നാമനെ കാണാനില്ലെന്നാണ് സമീപവാസികള്‍ നല്‍കുന്ന വിവരം.

മൂവരും അസം സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. മോഹന്‍തോ, ദീപാങ്കര്‍ ബസുമ എന്നിവരാണു മരിച്ചത്. തടിമില്‍ തൊഴിലാളികളാണ്. ഇരുവരെയും കഴുത്തിനു മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ശരീരത്തില്‍ വേറെയും മുറിവുകളുണ്ടെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. മൂന്നാമനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകമെന്നാണ് സംശയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക