മൃഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ലോകം നമുക്ക് ഏറെ പരിചിതമായത് ഒരുപക്ഷേ സാമൂഹിക മാധ്യമങ്ങള്‍ ഇത്രയേറെ സജീവമായതിന് ശേഷമായിരിക്കും. അതുവരെ നമുക്ക് ഇത്രമാത്രം പരിചയം മൃഗങ്ങളോടോ പക്ഷികളോടോ മറ്റ് ജീവികളോടോ ഉണ്ടായിരുന്നില്ല. ഓരോ ദിവസവും നൂറുകണക്കിന് വീഡിയോകളാണ് മൃഗങ്ങളുടേതായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത്. അതില്‍ നമ്മെ ഏറ്റവുമധികം പേടിപ്പെടുത്തുന്നത് ഒരുപക്ഷേ പാമ്ബിന്റെ വീഡിയോ ആയിരിക്കും.

അതുപോലെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.ഒരു കുരങ്ങും ഒരു മൂര്‍ഖനുമാണ് വീഡിയോയില്‍ ഉള്ളത്. കുരങ്ങൻ ഒരു മരത്തില്‍ ഇരിക്കുകയാണ്. പാമ്ബും അതേ. ഒരു പേടിയും കൂടാതെ കുരങ്ങൻ പാമ്ബിന്റെ വാലില്‍ പിടിച്ച്‌ വലിക്കുന്നതാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. കുറച്ച്‌ നേരം കുരങ്ങൻ ഇത് തന്നെ ആവര്‍ത്തിച്ചു. പാമ്ബ് ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്ക് തന്റെ തല ചലിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്രയും കാണുമ്ബോള്‍ തന്നെ നമ്മില്‍ പലര്‍ക്കും ഭയം തോന്നും എന്ന കാര്യത്തില്‍ സംശയം വേണ്ട.എന്നാല്‍, കുരങ്ങന് യാതൊരു പേടിയും ഇല്ല. അത് ഒരു കൂസലും ഇല്ലാതെ പാമ്ബിന്റെ വാലെടുത്ത് തിരിച്ചും മറിച്ചും നോക്കുകയാണ്. പിന്നാലെ അത് തന്റെ വായിലും വയ്ക്കുന്നു. എന്നാല്‍, പിന്നീട് എന്താണ് സംഭവിച്ചത്, പാമ്ബ് പ്രതികരിച്ചോ എന്നൊന്നും വ്യക്തമാകും മുമ്ബേ തന്നെ വീഡിയോ അവസാനിച്ചു. d_shrestha10 -യാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അനേകം പേരുടെ ശ്രദ്ധയും അത് പിടിച്ചുപറ്റി. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കി. എന്നാലും അതിന് ശേഷം എന്ത് സംഭവിച്ചു എന്നതാണ് പലരുടേയും ആശങ്ക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക