പൊലീസ് മര്‍ദിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിന് പരക്കേറ്റെന്ന പരാതിയുമായി വിദ്യാര്‍ത്ഥി. പെരുമ്ബാവൂര്‍ സ്വദേശി പാര്‍ത്ഥിപനാണ് (17) കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയത്. മര്‍ദ്ദന വിവരം പുറത്തറിഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വിദ്യാര്‍ത്ഥി ആരോപിക്കുന്നു.

മകന് നട്ടെല്ലിനേറ്റ പൊട്ടലിനെ തുടര്‍ന്ന് അനങ്ങാൻ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു. എന്നാല്‍ ആരോപണം കള്ളമാണെന്ന് പാലാ പൊലീസ് വാദിക്കുന്നു. പാര്‍ത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടുകയായിരുന്നുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാല്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ഥിപനെ മര്‍ദിച്ചിട്ടില്ല. പാര്‍ഥിപൻ ഓടിച്ച വാഹനത്തിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. പാര്‍ഥിപനെ പിടികൂടിയത് ട്രാഫിക് പൊലീസ് ആണെന്നും പാലാ പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ രണ്ട് പൊലീസുകാര്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പാര്‍ത്ഥിപൻ പറഞ്ഞു. 29-ാം തിയതി സുഹൃത്തിനൊപ്പം കാറില്‍ പോകുമ്ബോഴാണ് പൊലീസ് പാര്‍ഥിപനെ വാഹനം തടഞ്ഞ് പിടികൂടിയത്. കാറില്‍ ലഹരി വസ്തുക്കളുണ്ടെന്ന് പറഞ്ഞാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ ലഹരി വസ്തുക്കള്‍ കണ്ടെത്താനാവാതെ വന്നതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. പ്രേംസണ്‍, ബിജി കെ തോമസ് എന്നീ പൊലീസുകാരാണ് മര്‍ദിച്ചതെന്നും പാര്‍ഥിപൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക