മദ്യപിച്ച്‌ കഴിഞ്ഞാല്‍ ചില മനുഷ്യര്‍ എന്തും കാണിക്കും. അതിന്റെ അപകടങ്ങളെ കുറിച്ചോ അതുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചോ ഒന്നും തന്നെ ആ സമയത്ത് അവര്‍ ചിന്തിക്കാറില്ല. ഇത്തരത്തിൽ മദ്യപിച്ച്‌ തോന്നിയതെല്ലാം ചെയ്തിട്ട് ഒടുവില്‍ പണി വാങ്ങിച്ച ആളുകളും അനവധിയുണ്ട്. അങ്ങനെ ഒരു വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വീഡിയോയില്‍ ഒരാള്‍ മദ്യപിച്ച്‌ ഒരു കാളയെ ശല്ല്യപ്പെടുത്തുന്നതാണ് കാണുന്നത്. അതും വെറും ശല്ല്യം ചെയ്യലൊന്നുമല്ല. അതിന്റെ മുന്നില്‍ തന്നെ നിന്ന് അതിനെ ശല്ല്യം ചെയ്തുകൊണ്ടേയിരിക്കുകയാണ്. കാള അയാളെ പല തവണ അവഗണിക്കാൻ ശ്രമിച്ചു. എന്നാല്‍, അയാള്‍ പിന്നെയും പിന്നെയും കാളയെ പ്രകോപിപ്പിച്ചു കൊണ്ടേ ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തിനേറെപ്പറയുന്നു ഒരു ഘട്ടത്തില്‍ കാള അവിടെ നിന്നും മാറിപ്പോകാൻ വരെ ശ്രമിക്കുന്നുണ്ട്.എന്നാല്‍, യുവാവ് ഒരു തരത്തിലും അതിനെ വെറുതെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല. അവസാനം സഹികെട്ട കാള അയാളെ കൊമ്ബുകള്‍ കൊണ്ട് പൊക്കിയെടുത്ത് നിലത്തെറിയുകയാണ്. നന്നായി വേദനിച്ച യുവാവ് അവിടെ നിന്നും നടന്നു നീങ്ങുന്നതും കാണാം. പോകുന്ന പോക്കില്‍ വയറും തടവുന്നുണ്ട്. ചുറ്റും കുറേപ്പേര്‍ സംഭവം നോക്കിനില്‍ക്കുന്നതും കാണാം.

ഏതായാലും വീഡിയോ കണ്ടുകഴിയുമ്ബോള്‍ മനസിലാവുന്നത് യുവാവ് ഇനി ജന്മത്തില്‍ ഇങ്ങനെയൊരു പണിക്ക് നില്‍ക്കില്ല എന്നാണ്.സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം കണ്ണൂരിലും ഉണ്ടായി. മദ്യലഹരിയില്‍ പെരുമ്ബാമ്ബിനെ ദേഹത്തിട്ടയാള്‍ക്കും ഇതുപോലെ ഒരനുഭവമാണ് ഉണ്ടായത്. പാമ്ബ് ഇയാളുടെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയതിനെ തുടര്‍ന്ന് സമീപത്ത് നിന്ന ഒരാളാണ് ഇയാളുടെ ജീവൻ രക്ഷിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക