കൊച്ചി: മലയാളികള്‍ക്ക് വളരെ സുപരിചിതയാണ് നടി അമേയ മാത്യു. നടി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. സദാചാരവാദികള്‍ക്കൊക്കെ നടിയുടെ മറുപടി എപ്പോഴും വൈറലാവാറുണ്ട്. ഇപ്പോഴിതാ നടി തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവന് കൊടുത്ത മറുപടി വൈറലായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഷോര്‍ട്‌സും സ്‌പെഗെറ്റി സ്ട്രാപ് ക്രോപ് ടോപ്പും ധരിച്ച്‌ കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അഞ്ഞൂറാന്‍ എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ തന്റെ ഫോളോവേഴ്‌സിന്റെ പിന്തുണയ്ക്കും സ്‌നേഹത്തിനും താരം നന്ദി പറയാനും മറന്നില്ല. ഇതിനിടയിലാണ് അശ്ലീല കമന്റുമായി ഒരാള്‍ എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ എന്നായിരുന്നു ഇയാളുടെ കമന്റ്. നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍…. സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്, എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് തികഞ്ഞതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കുവെച്ച സമയത്താണ് ഇത്തരമൊരു കമന്റ് വന്നത്. അതേസമയം അമേയയുടെ കമന്റ് വൈറലായതിന് പിന്നാലെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ചാറ്റുകളില്‍ വന്ന ശല്യം ചെയ്യുന്നവര്‍ക്കും അമേയ മറുപടി നല്‍കിയിരുന്നു.

ലോല 2022 -ദൈവമേ… പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്‌സില്‍ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല… നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകള്‍ ക്ലിയര്‍ ചെയ്യുക ഇങ്ങനെയായിരുന്നു അമേയ കുറിച്ചത്. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ചാറ്റുകളില്‍ വന്ന ശല്യം ചെയ്യുന്നവര്‍ ഇത്തരം ചുട്ട മറുപടി തന്നെ നല്‍കണമെന്നും നടിയോട് ആരാധകര്‍ പറഞ്ഞിരുന്നു. സദാചാരവാദികള്‍ക്കെതിരെ നേരത്തെ കുറിപ്പുമായി നടി വന്നിരുന്നു. സദാചാരം, ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്‍പ്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്ന് നാട്ടിലുണ്ടോ എന്ന് അമേയ ചോദിച്ചിരുന്നു.

കറുപ്പണിഞ്ഞ് നടി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലായിരുന്നു ഇങ്ങനൊരു ക്യാപ്ഷന്‍ നല്‍കിയത്. ഇതിന് വലിയ കൈയ്യടികളാണ് ലഭിച്ചത്. ക്യാപ്ഷന്‍ വായിച്ച ശേഷം അറിയാതെ നോക്കി പോയി എന്നായിരുന്നു ചിലരുടെ കമന്റ്. സോഷ്യല്‍ മീഡിയയില്‍ നടിയെ താരമാക്കിയതും ഇത്തരം കമന്റുകളാണ്. പ്രണയ ദിനത്തിലെ നടിയുടെ കമന്റുകളും ഇതുപോലെ വൈറലായിരുന്നു. മൂന്ന് തരം ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും, ഒന്ന് പ്രണയിക്കുന്നവര്‍, രണ്ട് പ്രണയിക്കാന്‍ പോകുന്നവര്‍, മൂന്നാമത്തേത് ഒന്നും ശരിയാകാത്തവര്‍ ആണെന്നും, എന്നെങ്കിലും ഒരാള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നവരാണിവരെന്നും അമേയ കുറിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക