മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അവതാരകയും നടിയുമായ സുബി സുരേഷ്. ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡി മാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളിൽ സ്ത്രീകൾ അധികമില്ലാത്ത കാലത്താണ് ആ രംഗത്ത് എത്തുന്നത്.

നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിൻ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം, തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. പലപ്പോഴും നെഗറ്റീവ് കമൻറുകൾ വരാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=495419895275132&id=100044213780457

നടി മഞ്ജു പിള്ളയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുെവച്ചത്. കയ്യിൽ നാല് പപ്പായ ഉണ്ട്. ഈ ചിത്രത്തിന് ക്യാപ്ഷൻ പ്ലീസ് എന്നായിരുന്നു താരം പറഞ്ഞത്. രസകരമായ നിരവധി കമൻറുകൾ ആയിരുന്നു വന്നത്. അതിൽ ഒരു വ്യക്തിയുടെ കമൻറ് ആണ് ശ്രദ്ധിക്കപ്പെട്ടത്. “നിങ്ങളുടെ ഉദ്ദേശം ഇത്രയേ ഉള്ളൂ. എന്തെങ്കിലും നെഗറ്റീവ് കമൻറ് വരണം. എന്നിട്ട് അതിന് അയാളുടെ വീട്ടുകാരെ വിളിച്ചു തെറി പറയണം. അവസാനം ഓൺലൈൻ മാധ്യമങ്ങൾക്ക് അത് ഏറ്റെടുത്ത് വിജയിപ്പിക്കണം. സംഗതി പിന്നെയും റിപീറ്റ്” – ഇതായിരുന്നു ആ വ്യക്തിയുടെ കമൻറ്. ഇങ്ങനെ കമൻറ് ഇടണം, പോണം, പ്രഹസനം” എന്നായിരുന്നു താരം നൽകിയ മറുപടി. അവസാനം സുബി തന്നെ കമൻറ് ഡിലീറ്റ് ചെയ്തു പോവുകയും ചെയ്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക