ഫിറ്റ്നസ് ഫ്രീക്കായ യുവതാരങ്ങളില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉള്ള നടനാണ് ടൊവിനോ തോമസ്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലെ താരത്തിന്റെ വര്‍ക്കൗട്ട് വിഡിയോകളും ചിത്രങ്ങളും എപ്പോഴും വൈറലാകാറുണ്ട്. ഈ നിരയിലേക്ക് മറ്റൊരു വിഡിയോ കൂടി ഷെയര്‍ ചെയ്തിരിക്കുകയാണ് താരം.

നിലത്തു കിടക്കുന്ന താരം മുന്നിലേക്ക് കുതിച്ചുയര്‍ന്ന് എണീറ്റ് കീശയില്‍ കൈയും ഇട്ട് കൂളായി നടന്നുപോകുന്നതാണ് വിഡിയോയില്‍ കാണാനാവുക. ഈ വിഡിയോയ്ക്ക് നടന്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ കമന്റും ശ്രദ്ധനേടി. ‘നിനക്ക് പിരാന്താടാ.. അടിപൊളി’ എന്നാണ് കുഞ്ചാക്കോ ബോബന്‍ കമന്റ് നല്‍കിയത്. ശരിക്കും ടൊവിനോയ്ക്ക് മിന്നലടിച്ചിരുന്നോ എന്ന് ചോദിച്ച്‌ കമന്റ് കുറിക്കുന്ന ആരാധകരും കുറവല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക