തൃശൂർ: നിസ്‌കരിക്കാനെന്ന പേരിൽ മുറിയെടുത്ത് നിരോധിത ലഹരി മരുന്ന് കച്ചവടം നടത്തിയ പ്രതികൾ പിടിയിൽ. ടെക്‌സ്റ്റെൽസ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ് (28), വരന്തരപ്പിള്ളി സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ ഇവരിൽ നിന്നും 9 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടികൂടി. തൃശൂർ കുന്നംകുളത്താണ് സംഭവം.

പരിശോധന സമയത്ത് അഞ്ച് പേരായിരുന്നു മുറിയിലുണ്ടായിരുന്നത്. എന്നാൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇതിൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് ഗുരുവായൂർ റോഡിലെ കെട്ടിടത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക