ജറുസലം : പാലസ്തീൻ തീവ്രവാദിസംഘടനയായ ഹമാസ് ഇസ്രയേലില്‍നിന്ന് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുന്നതിന്റെ കൂടുതല്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നു. തെക്കൻ ഇസ്രയേലിലെ നഗരത്തില്‍ വച്ച്‌ നടക്കുകയായിരുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നോഅ അര്‍ഗമാണി എന്ന ഇരുപത്തിയഞ്ചുകാരിയെ ഹമാസ് സംഘം മോട്ടോര്‍ ബൈക്കില്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

നൊഅയെ തോക്കുധാരികളായ രണ്ടു പേര്‍ വാഹനത്തിലേക്ക് പിടിച്ചു കയറ്റുന്നതാണ് വിഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നത്. ഇവരെ നടുവില്‍ ഇരുത്തി രണ്ടു പേര്‍ മുൻപിലും പിറകിലുമായി തോക്ക് ധാരികളായ തീവ്രവാദികള്‍ ഇരിക്കുന്നു.നോഅയുടെ ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് അവി നഥാനെ ഹമാസ് സംഘം കൈകള്‍‌ പിന്നില്‍ കെട്ടി നടത്തിച്ചുകൊണ്ടു പോകുന്നതും കാണാം.നഥാനെയും കാണാനില്ലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതെ സമയം പാലസ്തീൻ തീവ്രവാദികള്‍ ഒരു യുവതിയുടെ മൃതദേഹം അര്‍ദ്ധ നഗ്നയാക്കി ചവിട്ടിയും തുപ്പിയും ട്രക്കില്‍ നഗര പ്രദക്ഷിണം നടത്തിയതിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിരുന്നു. ടാറ്റൂ കലാകാരിയും ഇസ്രയേല്‍-ജര്‍മൻ പൗരയുമായ ഷാനി ലൂക്ക് (30) ആണ് ഹമാസ് ആക്രമണത്തില്‍ മരിച്ചത്. പാലസ്തീൻ – ഇസ്രയേല്‍ അതിര്‍ത്തിക്കടുത്ത് നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കുചേരാനായാണ് ഷാനി ലൂക് ഇവിടെയെത്തിയത്. മൃതദേഹം ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥയുടേതാണ് എന്ന അവകാശ വാദത്തോടെയായിരുന്നു മൃതദേഹത്തോടുള്ള ഹമാസ് സംഘത്തിന്റെ ക്രൂരത. മകളുടെ മൃതദേഹമെങ്കിലും വിട്ടുതരണമെന്ന് യുവതിയുടെ ‘അമ്മ റിക്കാര്‍ഡ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഹമാസിനോട് അപേക്ഷിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക