പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് ഭക്തി നിര്‍ഭരമായി സുവാസിനി പൂജ. ചലച്ചിത്ര നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബുവാണ് പൂജയില്‍ പീഠാരൂഢയായത്. പീഠത്തിലിരുത്തി പഞ്ച ഉപചാരങ്ങളോടെ മഹാദേവി സങ്കല്‍പത്തിലാണ് പൂജ നടത്തിയത്.

ലോകത്തിലെ മുഴുവൻ സ്ത്രീകളെയും ജഗദീശ്വരിയുടെ അംശമായി കണ്ട് ആദരിക്കുന്ന പൂജ, പാദം കഴുകിയാണ് തുടങ്ങിയത്. ജലം, ചന്ദനം, കുങ്കുമം, അക്ഷതപുഷ്പം എന്നിവകളെ കൊണ്ട് പഞ്ച ഉപചാരങ്ങളോടെ മഹാദേവി സങ്കല്പത്തിലുള്ള പൂജയാണ് ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നത്. നൂറിലധികം അമ്മമാരുടെ ലളിതാസഹസ്രനാമ അകമ്ബടിയോടെയായിരുന്ന പൂജ. പൂജയ്‌ക്ക് ശേഷം പൂജിച്ച്‌ ഫല-പഴ വര്‍ഗങ്ങളും ദേവസ്ഥാനാധിപതി ഖുശ്ബുവിന് നല്‍കി. തുടര്‍ന്ന് കളംപാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള മഹാപൂക്കളവും നടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് സുവാസിനി പൂജ ഭക്തിനിര്‍ഭരമായി.

Posted by Gramya Channel on Monday, 2 October 2023

സ്ത്രീയെ ദേവിയായി സങ്കല്‍പ്പിച്ച്‌ പൂജിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്രം. ഭാരതമെമ്ബാടും ദുര്‍ഗ ലക്ഷ്മി സരസ്വതി എന്നീ മൂര്‍ത്തി ത്രയങ്ങള്‍ കൂടാതെ വിഭിന്ന ഭാവങ്ങളിലും രൂപങ്ങളിലും ആരാധിക്കുന്ന വിധവും ഉണ്ട്. അരൂപിയായ ഈശ്വരനെ സ്വരൂപിയായി ശ്രീ ലളിതാ പരമേശ്വരി സ്ത്രീ രൂപത്തില്‍ ആരാധിക്കുന്നു എന്ന് മാത്രമല്ല സുവാസിനി പൂജ തുടങ്ങിയ ചടങ്ങിലൂടെ ലോകത്തെ സ്ത്രീകളെ മുഴുവൻ ജഗദീശ്വരിയുടെ അംശമായി കണ്ടു ആദരിക്കുന്നുവെന്നാണ് സുവാസിനി പൂജ അര്‍ത്ഥം ആക്കുന്നത്. .സ്ത്രീയെ ആരാധിച്ചിരുന്ന ഭാരതീയ സംസ്‌കാരത്തിന്റെ മഹത് സന്ദേശമാണ് സുവാസിനി പൂജയിലൂടെ പെരിങ്ങോട്ടുകര ദേവസ്ഥാനം ഉയര്‍ത്തിക്കാട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക