മഴക്കാലമായാല്‍ ചൂടുതേടി വീടുകളില്‍ പലമൂലയിലും പാമ്ബുകള്‍ ചുരുണ്ടു കൂടാറുണ്ട്. എന്നാല്‍ ചൂടുതേടി സ്കൂട്ടറിനുള്ളില്‍ ചുരുണ്ടുകൂടിയ ഒരു പാമ്ബാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുറത്തേക്ക് പോകാന്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ എടുത്തപ്പോഴാണ് ഒളിച്ചുകയറിക്കൂടിയ യാത്രക്കാരന്റെ വാല്‍ സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് പുറത്തേക്ക് നീണ്ടുകിടക്കുന്ന ശ്രദ്ധയില്‍പെട്ടത്.

ഉടന്‍ തന്നെ പാമ്ബുപിടിത്തക്കാരനെ വിളിച്ചു. സ്‌കൂട്ടറിന്റെ മുന്‍ഭാഗം തുറന്നു നോക്കിയപ്പോള്‍ ‘പെരുമഴയല്ലേ, പുറത്തു നല്ല തണുപ്പായതുകൊണ്ട് കുറച്ചു ചൂടുകിട്ടാന്‍ കയറിയിരുന്നതാ’ എന്ന മട്ടില്‍ ഉള്ളില്‍ സുഖമായി ചൂടുപറ്റി ചുരുണ്ടു ഇരിക്കുകയാണ് മൂര്‍ഖൻ. ജോബിന്‍ കെ മാണി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. ‘കള്ളൻ പൈസ ചിലവ് ഇല്ലാതെ ഉലകം ചുറ്റിക്കാണാൻ ഇറങ്ങിയിരിക്കുവാ’-എന്നായിരുന്നു ഒരാള്‍ വിഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‌തത്. സ്‌കൂട്ടറിന്റെ മുന്‍ഫെയറിങ്ങിന്റെ അടിയിലൂടെയാകാം പാമ്ബ് ഉള്ളില്‍ കയറിയതെന്നാണ് കരുതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group