അധ്യയനവര്‍ഷം തുടങ്ങി നാല് മാസമായിട്ടും ഹയര്‍സെക്കൻഡറി വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്ബളം ലഭിക്കുന്നില്ലെന്ന് പരാതി. ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരത്തിലധികം അധ്യാപകര്‍ക്കാണ് ഇതുവരെ ശമ്ബളം ലഭിക്കാത്തത്. ഓണ്‍ലൈൻ സേവന സംവിധാനമായ സ്പാര്‍ക്കില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതില്‍ ഉണ്ടായ കാലതാമസമാണ് ശമ്ബളവിതരണം മുടങ്ങാൻ കാരണമെന്നാണ് ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വിശദീകരണം.

സീനിയര്‍ ഗസ്റ്റ് അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ച ജൂണ്‍ മാസം മുതലുള്ള ശമ്ബളവും, ജൂനിയര്‍ ഗസ്റ്റ് അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ച ജൂലൈ മാസം മുതലുള്ള ശമ്ബളവുമാണ് ഇനിയും ലഭിക്കാനുള്ളത്. ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ അധ്യാപകര്‍ക്ക് ക്ലാസുകള്‍ ഉണ്ടാവും. യാത്രാചെലവിനുപോലും ഇപ്പോള്‍ മറ്റ് ജോലികള്‍ ചെയ്ത് പണം കണ്ടെത്തേണ്ട അവസ്ഥയാണെന്നും അധ്യാപകര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഓരോ അധ്യാപകരുടേയും വിവരങ്ങള്‍ സ്പാര്‍ക്കില്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പതിനഞ്ച് മുതല്‍ ഇരുപത് മിനിറ്റ് വരെ സമയം വേണ്ടിവരാറുണ്ട്. പല സ്കൂളുകളില്‍ നിന്നും അധ്യാപകരുടെ വിവരങ്ങള്‍ തെറ്റായി സമര്‍പ്പിക്കുന്നതിലൂടെ റിജക്‌ട് ആയി പോകാറുണ്ട്. അവരുടെ വിവരങ്ങള്‍ തിരുത്തി വാങ്ങി വീണ്ടും അപ്ലോഡ് ചെയ്യുമ്ബോള്‍ പിന്നേയും കാലതാമസമുണ്ടാകും. നേരത്തെ ധനവകുപ്പിനു കീഴിലെ സ്‌പാര്‍ക്കില്‍ പൊതുവായി രേഖപ്പെടുത്തിയാണ് ശമ്ബള വിതരണം നടത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം അതതു വകുപ്പുകള്‍ സ്‌പാര്‍ക്കിലേക്ക് വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം. പതിനാല് ജില്ലയിലേയും അധ്യാപകരുടെ വിവരങ്ങള്‍ ഒരാള്‍ തന്നെ അപ്ലോഡ് ചെയ്യണമെന്നതും ഈ കാലതാമസത്തിന് കാരണമാകുന്നുണ്ട്. നിലവില്‍ പതിനായിരത്തോളം പേരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത് കഴിഞ്ഞു”- ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക