കരിയാടുള്ള ബേക്കറിയില്‍ കയറി രാത്രി പരാക്രമം നടത്തിയ എസ്.ഐ.യെ തടഞ്ഞുവെച്ച്‌ നാട്ടുകാര്‍. നെടുമ്ബാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കണ്‍ട്രോള്‍ റൂം വെഹിക്കിളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂള്‍ ബാറില്‍ കയറി അക്രമം നടത്തിയത്. നെടുമ്ബാശ്ശേരി കോഴിപ്പാട്ട് വീട്ടില്‍ കുഞ്ഞുമോന്റെ കടയാണിത്.

ബുധനാഴ്ച കട അടയ്ക്കാനൊരുങ്ങുമ്ബോഴാണ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ എസ്.ഐ. സുനില്‍ എത്തിയത്. ഡ്രൈവറും വാഹനത്തിലുണ്ടായി. എസ്.ഐ. കടയിലെത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരല്‍വടി കൊണ്ടടിച്ചു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോൻ, ഭാര്യ എല്‍ബി, മകള്‍ മെറിൻ, സഹായി ബൈജു, വ്യാപാരി ജോണി എന്നിവര്‍ക്ക് അടിയേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ എസ്.ഐ.യെ തടഞ്ഞുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരമറിഞ്ഞ് നെടുമ്ബാശ്ശേരി പോലീസ് സ്ഥലത്തെത്തി. എസ്.ഐ. മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എസ്.ഐ.യെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. അകാരണമായി മര്‍ദിച്ചതിന് എസ്.ഐ.ക്കെതിരേ നടപടി ഉണ്ടാകുമെന്നറിയുന്നു. കരിയാട്ടില്‍ കത്തിക്കുത്ത് നടക്കുന്നു എന്ന് വിവരം ലഭിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് എസ്.ഐ. മൊഴി നല്‍കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക