ഗണേശ ചതുര്‍ഥി ആഘോഷമാക്കി വ്യവസായികളായ അംബാനി കുടുംബം. മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിരുന്നില്‍ സിനിമാ-സാംസ്കാരിക- കായിക രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തി. സച്ചിൻ ടെണ്ടൂല്‍ക്കര്‍, രേഖ, ഹേമമാലിനി, ഷാരൂഖ് ഖാൻ, ജൂഹി ചൗള, ഐശ്വര്യ റായ് ബച്ചൻ, രവീണ ടണ്ടൻ, സല്‍മാൻ ഖാൻ, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, ജാൻവി കപൂര്‍, സാറാ അലിഖാൻ, സിദ്ധാര്‍ഥ് മല്‍ഹോത്ര, ശിഖര്‍ ധവാൻ, ആറ്റ്ലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

നടി നയൻതാരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ എന്നിവരും അതിഥികളായിരുന്നു. ജവാൻ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷമാണ് നയൻതാര ആദ്യമായി ബോളിവുഡില്‍ അഭിനയിച്ചത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകൻ. ബോക്സ് ഓഫീസില്‍ വൻ വിജയം നേടിയ ചിത്രം 850 കോടിയും കവിഞ്ഞ് പ്രദര്‍ശനം തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക