നടി അപര്‍ണയുടെ ആത്മഹത്യ സഹപ്രവര്‍ത്തകരിലും കൂട്ടുകാരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വളരെ സന്തോഷത്തോടെ കാണാറുള്ള അപര്‍ണ എന്തിന് ഇത് ചെയ്തു എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഇതിന്റെ പിന്നില്‍ ഒരുപാട് കഥകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ ന്യൂസ് 18 പുറത്ത് വിട്ടുന്ന വിവരം. ദാമ്ബത്യപ്രശ്നങ്ങളാണ് അപര്‍ണയുടെ മരണത്തിന് കാരണമെന്നും ഭര്‍ത്താവിന്റെ മദ്യപാനവും അവഗണനയും മൂലമാണ് കുടുംബത്തിന്റെ താളം തെറ്റിയതെന്നും അപര്‍ണയുടെ മാതാവ് തന്നെ പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ ചാനല്‍ പുറത്ത് വിടുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. അപര്‍ണയുടെ സഹോദരിയുമായി ഭര്‍ത്താവ് സഞ്ജിത്തിന് വഴിവിട്ട ബന്ധമുണ്ടായിരുന്നതായാണ് ചാനല്‍ വെളിപ്പെടുത്തുന്നത്. സഞ്ജിതും അപര്‍ണയുടെ സഹോദരി ഐശ്വര്യയും രണ്ടുവര്‍ഷം മുൻപ് ഒളിച്ചോടിയതായും ഇരുവരെയും അപര്‍ണയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നതായുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപര്‍ണയുടെ സഹോദരി ഐശ്വര്യ കൊല്ലം സ്വദേശിയെ ആയിരുന്നു വിവാഹം ചെയ്തിരുന്നത്. ഇവര്‍ക്ക് ചെറിയ കുട്ടി ഉണ്ടായിരുന്നതിനാല്‍ ആണ് അറസ്റ്റ് നടന്നത്. പിന്നീട് കൊല്ലം സ്വദേശി ഐശ്വര്യയുമായി വിവാഹ മോചനം നടത്തിയിരുന്നു. ഇതിനു ശേഷം വീണ്ടും ഒന്നിച്ച സഞ്ജിതും അപര്‍ണ്ണയും തമ്മില്‍ ഈ പ്രശ്നങ്ങളുടെ പേരില്‍ കലഹമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത സമയത്ത് സാമ്ബത്തിക പ്രതിസന്ധി നേരിട്ടിരുന്ന അപര്‍ണയ്ക്ക് ഒരു സീരിയലില്‍ അവസരം ലഭിച്ചിരുന്നു, എന്നാല്‍ ഭര്‍ത്താവ് അതിന് അനുവാദം നല്‍കിയിരുന്നില്ല എന്നും സൂചനയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക