പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. പാലാ അമ്ബാറ ചിരട്ടയോലിപ്പാറ ചാരുംമൂട് അശോകഭവനില്‍ അശ്വജിത്തിന്റെ ഭാര്യ ആര്യമോള്‍ (27) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍വച്ചാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം.

പാലാ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് പ്രവേശിപ്പിച്ച യുവതിയ്ക്ക് ശസ്ത്രക്രിയക്ക് ശേഷം ആന്തരിക രക്തസ്രാവമുണ്ടാവുകയും നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.22-ാം തീയതിയാണ് യുവതിയെ പ്രസവത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 23 ന് ശസ്ത്രക്രിയയിലൂടെയായിരുന്നു പ്രസവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് 26-ാം തീയതിയാണ് യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സായിരുന്നു ആര്യമോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക